2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

(എല്ലാം.ഒരു കിനാവ്‌ )

ഓരോന്തിനെ പോലെ
നിമിഷം കൊണ്ടെനിക്ക്
നിറംമാറണം മായാജാലമായ്
ജീവിത ക്യാൻ വാസിൽ
നിറം മങ്ങിയ കാഴ്ചക്ക് മുകളിൽ
നിറങ്ങളിൽ മുങ്ങിയ
ഹോളി കാഴ്ചകൾതീർത്ത്
ബന്ധ ങ്ങള്ക്ക് മുകളിൽ
മൂന്ന് കെട്ട് കെട്ടി ഞാനോടും
വാല് മുറിച്ച് രക്ഷപെടുന്ന
പല്ലിയുടെ ലാഘവത്തോടെ
രക്ഷക്ക് വേണ്ടി രക്ഷകനിലേക്ക്

(എല്ലാം.ഒരു കിനാവ്‌ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ