2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മണ്ണിലല്ല മനസ്സിൽ

ബന്ധങ്ങളിൽ ചിലത്
വേരൂന്നി പടരുന്നു 
മണ്ണിലല്ല മനസ്സിൽ 
വെളളത്തിലേക്കും 
വളത്തിലേക്കും
ഭൂമി തുരന്നു പോകുന്ന 
വേരിന്റെ നാമ്പ് പോലെ 
സ്നേഹവും പരിഗണനയുമുളള
മനസ്സുകളിലേക്ക് മനുഷ്യനിലേക്ക്
സൌഹൃദംകാലമാണ്
കാലത്തിന്റെ സമ്മാനമാണ്
നിനക്കും എനിക്കും
കാലത്തിന്റെ കർമ മണ്ഡലത്തിൽ
കൂടി ചേരുകയും യാത്രയാവുകയും
ചെയ്യുന്നു നാംഎങ്കിലും
വിസ്മൃതിയുടെ ചിതൽ നാമ്പുകളെ
തീണ്ടാപാടകലെ നിറുത്തി
ഓര്മയുടെ തിരിനാളമണയാതെ
കാത്തിടാം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ