2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

അതിരും വരമ്പും

അതിരും വരമ്പും താന്‍ തന്നിലുള്ള
പരിധിയുടെ അടയാളമല്ല,
വെട്ടി പിടിക്കാന്‍ അല്ലെങ്കില്‍
അതിരുകള്‍ അര്‍ത്ഥ ശ്യൂനമായ കേവല വരകള്‍ മാത്രമാവുന്നു ചാടി കടക്കാന്‍ അല്ലെങ്കില്‍ വേലിക്ക് ബോറടിക്കും . ഭൂമീ ദേവിയുടെ മുലയും മാറുമായ കുന്നുകളും മലയും മലയില്‍ നിന്ന് മടിയില്ലാതെ ഒഴുകിയ തെളിനീരില്‍ രൂപം കൊണ്ട പുഴയും പ്രാപഞ്ചികമായ അതിരടയാളങ്ങള്‍ . കാലം കറക്കിയ യാന്ത്രിക കൈകള്‍ ചെത്തിയെടുത്തത് ഭൂമീ ദേവിയുടെ ഇടിയാത്ത മുലകളെയും ചുരത്തുന്ന മാറിടങ്ങളെയും ആണ്. കണ്‍കണ്ട അതിരുകള്‍ക്ക് എന്നേ നാം റീത്ത് വെച്ച് ആണ്ടു ബലിയിട്ടു ഇനി അധിനിവേഷം മനസ്സിലെ അതിരുകള്‍ ക്ക് മുകളില്‍ ആണ്. കബന്ധങ്ങള്‍ കൊണ്ട് ചായം പൂശുന്ന അധിനിവേശം, മൂക്കാത്ത കൂമ്പിലെക്ക് മൂപ്പിച്ച ഇരുംബുണ്ടകള്‍ പായിക്കുന്ന അധിനിവേശ വിനോദം . ഗര്‍ജിക്കുന്ന തോക്കുകള്‍ക്കോ ഗര്‍ജനം പകരുന്ന വിരലുകള്‍ക്കോ പകയില്ല . കൊല്ലുന്നവനും ചാവുന്നവനും ഒരു യുദ്ധവും ഒന്നും നല്‍കിയിട്ടില്ല നഷ്ടമല്ലാതെ എന്നിട്ടും ... ഉണ്ട പായിക്കാനും വിഴുങ്ങാനും വിധിക്കപെടുന്ന ജനത അപ്പോഴും ഗര്ജിക്കാനരിയാത്ത തോക്കുകള്‍ ക്ക് മുമ്പില്‍ പേടിച്ചു തൂറികള്‍ കണ്ട കൌപീനം തൂക്കി പകയെ ആഘോഷമാക്കി കല്പ്പനകള്‍ ഇറക്കുന്നു . ഇത്തിരി ഇല്ലാത്ത് കുരുന്നിന്‍റെ നെഞ്ജിലേക്ക് ഉണ്ട പായിക്കുന്ന കല്‍പ്പനകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ