2014, ജൂൺ 27, വെള്ളിയാഴ്‌ച

വീണ്ടും ചിലത്

വാലൻ മൂട്ടകൾ 
എഴുതാതെ പോയ ഡയറി ത്താളുകളിൽ 

ഉപ്പ് മണക്കുന്ന വാലൻ മൂട്ടകൾ 
ഗതികിട്ടാതെ അലഞ്ഞു തിരിയുന്നു 
ഒരായിരം ചോദ്യ ചിഹ്നങ്ങളും ശരങ്ങളും 
ഒളിച്ചോട്ടത്തിനു കാവലായി ഉണ്ട് 
സ്വപ്നങ്ങൾ കൊന്നു തള്ളിയ 
നിർ വികാര ശരീരങ്ങളും ഞാനും 
വലിയമൌനങ്ങളെ സാക്ഷിയാക്കി
വാക്കുകളെ തിരയുകയാണ്
അപ്പോഴും എത്ര പരിഹാസത്തോടെയാണ്
സ്വപ്നം എന്നെ നോക്കി ചിരിക്കുന്നത്
ഇന്ന് നാളെ മറ്റന്നാൽ നാളുകളെ മറയാക്കി
മനുഷ്യനെ കബളിപ്പിച്ചു ചിരിക്കുന്നു സ്വപനം

(ഒരു മഴ പെഴ്തെങ്കിൽ )   പെഴ്തിറങ്ങിയ ഓരോ മഴ തുള്ളിയും 

മനസ്സിലൊരായിരം കൊതി നല്‍കി 
ഭൂമിയിലേക്കും ആഴിയിലെക്കും 
ആഴ്ന്നു പോയവ ആയിരുന്നു 
ഓരോ തുള്ളിക്കും ഓരോ ലക്ഷ്യങ്ങള്‍ 
ഓരോ തുള്ളിയും ഒരായിരം 
ജീവന്‍റെ രേണുക്കള്‍ 
ഇനിയും ഓര്‍മകളുടെ മഴ തുള്ളി കിലുക്കം
മണ്ണിലും മനസ്സിലും ഉണ്ടാവട്ടെ
ഇനിയും പിറക്കട്ടെ
വാടികരിയാനും ഉണങ്ങി പൊഴിയാ നും
ഒരായിരം പൂക്കള്‍

(ഒരു മഴ പെഴ്തെങ്കിൽ )  പ്രിയേ ... നിനക്കായ് ഒരു മൃദു സ്പര്‍ശം

നിന്‍ അധരങ്ങള്‍ മീട്ടുമ്പോള്‍ 
പാടാന്‍ മറന്നൊരു 
സിത്താറിന്‍ ഈണം പോലെ 
പ്രിയേ ..നിന്‍ പ്രേമമെന്നില്‍ 
ലഹരിയായ് നിറയുന്നു 

ഒരു നറു നിലാവെന്നില്‍
പ്രണയമായ് പൊഴിയുമ്പോള്‍
കുളിരുള്ള ഓര്‍മയില്‍ .....
സ്വയം മറന്നലിയുന്നു

ഗ്രീഷ്മവും വസന്തവും ഇനിയും
അണയുമെങ്കില്‍ ..സഖീ
നാം വളര്‍ത്തിയ പ്രണയ പുഷ്പങ്ങളെല്ലാം
ഒരു സൌരഭ്യ ശോഭയോടെ
ഇനിയും വിരിഞ്ഞു വരും

----------------------------------------------------
കരിയിലകള്‍ക്കുള്ളില്‍
ഒളിപ്പിച്ച എന്‍റെ പ്രണയത്തിനാണ്
ഇന്നെന്‍റെ പ്രഭാത വന്ദനം .......
തിരഞ്ഞെടുപ്പ് തെരെഞ്ഞെടുപ്പെന്നാൽ 

തൊട്ടിലിൽ കിടക്കുന്ന കുട്ടിക്കും 
കട്ടിലിൽ കിടക്കുന്ന വൃദ്ധനും 
സ്വൈര്യമില്ലാത്ത കാലം 
എരിയാത്ത അടുപ്പുകൾക്ക് 
മുകളിൽ സഹതാപ വര്ഷവും 
എരിയുന്ന അടുപ്പിനു മുകളിൽ 
സ്നേഹ വര്ഷവും ചൊരിയുന്ന 
വെളുത്ത കാലംഇജ്ജ് ഒലത്തും 


മൂക്കിനു താഴെ നില്‍കുന്ന 

ഒരു വെളുമ്പന്‍ എന്നെ 
നോക്കി ചിരിക്കുന്നു 
ഇച്ചിരി പരിഹാസത്തില്‍ 
ബാല്യം നഷ്ടപെടുത്തിയ 
കാലാള്‍ പടയുടെ നായകന്‍ 
യൌവന കൌമാരങ്ങളുടെ 
സാക്ഷിയത്രേ അവന്‍
വാര്‍ദ്ധ്യക്ക്യത്തിലേക്ക്
പോകാനുള്ള നിറമാറ്റമാണവന്
മുപ്പത്തി രണ്ടിന്‍റെ
മൂപ്പെത്തി നില്‍ക്കെ
അവസാനം പനിച്ചു
കിളിച്ചവനാ ആദ്യം പൊഴിഞത്
മുപ്പത്തി രണ്ടും അടിച്ചു കൊഴിക്കും
എന്ന വീര വാദത്തിനു
മറുമൊഴി ചൊല്ലാം
ഇജ്ജ് ഒലത്തും
തോല്‍ക്കുന്ന ജീവിതത്തില്‍
തോല്‍ക്കാത്ത മനസ്സും ചൊല്ലും
ഇജ്ജ് ഒലത്തും


ബോറൻ സ്വപ്നം 


പ്രഭാതത്തിന്‍റെ കവിളില്‍ 

ഒരു മധുര ചുംബനം നല്‍കണം 
അലാറത്തിന്‍റെ മടുപ്പിക്കുന്ന 
കിണി മണി അല്ലാതെ 
കളകൂജനം കാതിലൊരു 
നാദമായി മുഴങ്ങണം 
മീന്‍ കാരന്‍റെ നാറ്റമില്ലാത്ത 
കൂവല്‍ കേള്‍ക്കണം
ആറരയുടെ വണ്ടിയുടെ കൂവലും
ചെവി പൊട്ടിക്കുന്ന എയര്‍ ഹോണും
ഇച്ചിരി സ്നേഹം തുളുബ്ന്ന ശകാര വാക്കും
എല്ലാം സ്വപനം മാത്രം
പ്രവാസിയുടെ ബോറന്‍ സ്വപ്നം മാത്രംഅടിമ


പകൽ വെളിച്ചം മരിച്ചു 

നിയോണ്‍ വസന്തം ജനിക്കും വരെ 
ഞാൻ അടിമയാണ് 
മുതലാളിത്തത്തിന്റെ അടിമ 
ഇരുട്ടിൻ നിശബ്തയിൽ 
ഞാൻ സ്വപ്നങ്ങളുടെ കാമുകനാണ്
നാവ് എന്തൊരു സുന്ദരനാണവൻ 

ചൊക ചൊക ചൊമപ്പുള്ളവൻ 
കണ്ടാൽ പറയില്ലെങ്കിലും 
തൊലി കട്ടിയും കൂടുതലാ 
ചെരിഞ്ഞും ചാഞ്ഞും 
നീണ്ടും ചുരുങ്ങിയും നൃത്തം 
വെക്കുന്നവൻ 
അക്ഷരങ്ങളും അന്നവും ചവച്ചു തുപ്പുന്നവൻ
കടിച്ചു കീറുന്നതും ചവചരക്കുന്നതുമായ
ദന്ത നിരയെ സദാ പിടികൊടുക്കാതെ
പരിഹസിക്കുന്നവൻ
വാചാലൻ നുണയൻ
നേര് നേരോടെ പറയുന്നവൻ
ലോകം കുട്ടിചോറാക്കുന്നവൻ
തന്ത്രവും മന്ത്രവും വേദവും |
പറയുന്നവൻ
എല്ലി ല്ലാതെ സദാ കുഴഞാടുന്ന
നാവേ .......|
നിന്നോളം ഭയം എനിക്കിന്ന്
മറ്റോന്നിനോടും ഇല്ലജയം 


ഒരു സങ്കട പെയ്ത്തിൽ 

നീയും നിന്റെ ഓര്മകളും 
ഒലിച്ചു പോകണം എന്നാണു 
മനസ്സ് പറയുന്നത് 
മനസ്സും ചിന്തയും 
യുദ്ധത്തിലാണ് 
മറവിയും ഓര്മയും 
പോരടിക്കുക ആണ് ...
ആര്ക്കാവും ജയം
നിര്വചനം അസാദ്ധ്യം

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

താലി ചരട്

നിൻറെ കഴുത്തിൽ
ഞാൻ ചാര്ത്തിയ
താലി ചരട്
നിൻറെ ബന്ധനം
മാത്രമല്ല 
എൻറെ കാലിൽ കോർത്ത
ഒരു ചങ്ങലയും ആയിരുന്നു
നിൻറെ സീമന്ത രേഖയിൽ
ഞാൻ വരച്ച സിന്ദൂരം
എന്നിലെ തെമ്മാടിക്കുള്ള
ലക്ഷമണ രേഖ ആയിരുന്നു

ഭണ്ടാരം

ഞാൻ കുത്തി തുറന്ന്
ഒന്നും മോഷ്ടിക്കാതെ
നിക്ഷേപം മാത്രം നടത്തിയ
ഒരു ഭണ്ടാരം ഉണ്ട്
പണ്ടേ ഞാനത് 
താഴിട്ടു പൂട്ടി എങ്കിലും
ഇന്നത് കേടു വന്നിരിക്കുന്നു
വേദന വയറിൽ അല്ല
എൻറെ നെഞ്ചിൽ ആണ്
അവരുടെ പറുദീസ
കൈ മോശം വന്നിരിക്കുന്നു

വാഴ

നട്ട് നനക്കണം
ഓടിയാതെ
മുട്ടും നല്‍കണം
മൂപ്പത്തിയാല്‍
ഒറ്റ വെട്ടിനു 
കൊലയെടുക്കണം
ഒറ്റ വിള പിന്നെ
നടുവെട്ടി കറച്ചു
തിരിഞ്ഞു നടക്കണം
അതാണത്രേ വാഴ

വിത്ത്

ഒരേ വിത്തില്‍ നിന്നുയരുകൊണ്ട്
മുളച്ചു പൊങ്ങിയാലും
ശിഖിരങ്ങള്‍ വശങ്ങളിലോട്ടു
ഇലകള്‍ പലതായി തൂംബെടുക്കണം

എന്‍റെ ബാല്യം

മണ്ണപ്പം ചുട്ട
കണ്ണന്‍ ചിരട്ടയുടെ
തുളയിലൂടെ
ഊര്‍ന്നിറങ്ങിയതാണ്
എന്‍റെ ബാല്യം 
ഒറ്റ കണ്ണിന്‍റെ കാഴ്ച്ചക്ക്
മാത്രം കാണാവുന്ന
ദ്വാര കാഴ്ചയാണ്
എന്‍റെ കൌമാരം
എണ്ണി കൈമാറുന്ന
നോട്ടുകളിലെ
വെള്ള നിറമാണ്
യൌവനം
തീര്‍ന്നില്ല ....
വെള്ളെഴുത്ത് വീണ
കണ്ണട ചില്ലിലൂടെ
എനിക്കൊരു
വാര്‍ദ്ധ്യക്യവും
കുന്തിരിക്കം മണക്കുന
വെള്ള പുടവയില്‍
ഒരു മരണവും ഉണ്ട്
പൂര്‍ണതയിലേക്ക്
നടക്കട്ടെ ഞാന്‍
ചുണ്ടുകളില്‍
മൌന ഗര്‍ഭവും
പേറി

ഉരു

തീരം വിടുന്ന ഓരോ ഉരുവും
പിറവി കൊള്ളുന്ന കുഞ്ഞിനെ
പോലെയാണ് പതിയെ പതിയെ
പിന്നെ കുതിച്ചും കിതച്ചും
കാറ്റില്‍ ഉലഞ്ഞും കര തേടുന്നവ 
തീരത്തിനും വേദനയുണ്ട്
തിരതള്ളി വരുന്ന തിരയെ
വകഞ്ഞു മാറ്റി നീറ്റിലിറങ്ങുമ്പോള്‍
പൊക്കിള്‍ കൊടിയില്‍ ബന്ധിച്ച
നങ്കൂരം പേര്‍ത്തെടുക്കുമ്പോള്‍.....
ഒരമ്മന്‍ തന്‍ കണ്ണീരിന്‍ വേദന

ഇനി യാത്രയിലാണ് ലകഷ്യത്തിലേക്ക്
ലക്ഷ്യത്തില്‍ നിന്ന് ലക്ഷ്യത്തിലേക്ക്
ചുമടും താങ്ങി
ചിലപ്പോ വിളക്ക് മാടം
വഴികാട്ടിയേക്കാം
ചിലപ്പോ ആകാശ താരകങ്ങളും
വഴി പറയും
എല്ലാം നഷ്ടപെടുമ്പോള്‍
കരളുറപ്പിന്‍ പായ വലിച്ചു കെട്ടി
കാറ്റിന്‍റെ ഗതിക്കനുസരിച്ച് തീരം തേടും
പ്രതീക്ഷ കളുടെ അസ്തമയത്തില്‍
നടുവൊടിഞ്ഞു നടുകടലില്‍
സമാധിയാവാം സാഗര ഗര്‍ജ്ജനം
കേള്‍കാതെ

"റ "പോലെ നില്‍ക്കണം

കണ്ടത് പറഞ്ഞാല്‍
കഞ്ഞിയില്ല
കാര്യം പറഞ്ഞാല്‍
കാരണവന്‍മാര്‍ക്ക്
മുഖം കറുക്കും 
തോന്നുന്നത് പറഞ്ഞാല്‍
അവന്‍ തോന്നി വാസി
റാമൂളി നടുവളഞ്ഞു
"റ "പോലെ നില്‍ക്കണം
രാജാവിന്‍റെ നഗ്നത
പറയാതെ

ബ്രേക്കിംഗ് ന്യൂസ്‌

ബ്രേക്കില്ലാത്ത ജീവിതത്തിനിടയിൽ
ബ്രേക്കിംഗ് ന്യൂസ്‌ മാത്രാമാണ്
ഒരു ബ്രേക്കിംഗ്
കാലത്തിന്റെ ചവറ്റു
കുട്ടയിലേക്ക് വീഴാൻ ഇനിയും 
എത്ര സംഭവങ്ങൾ
ശൂന്യതയിലേക്ക് വലിച്ചെറിയാൻ
ഇനിയും എത്ര ഗീർ വാണങ്ങൾ

കരളിൻറെ വാതിലിൽ മുട്ടല്ലേ

കരളിൻറെ വാതിലിൽ മുട്ടല്ലേ
പെണ്ണേ ....
പഴകി ദ്രവിച്ച കുറ്റിയും കൊളുത്തുമാ
പൊട്ടി തകര്ന്നു പോകും

കണ്ണി മാങ്ങ

മൂക്കാത്ത മാങ്ങ കണ്ണി മാങ്ങ
ഉപ്പും കൂട്ടി കടിച്ചു മുറിച്ചു തിന്നണം
അങ്ങിനെ അല്ലെ പഠിച്ചത്
മൂത്തിട്ടും പഴുത്തിട്ടും തിന്നാൽ
അതിലെന്ത് കൌതുകം 
മൂക്കാത്ത കായക്കും
വിരിയാത്ത മൊട്ടുകൾക്കും
സഹതാപ സായാഹ്നം

ഹാപ്പി ന്യൂ ഇയർ

ദാ ണ്ടെ ഒരു കാര്യം അങ്ങോട്ട്‌ പറഞ്ഞേക്കാം
ഞമ്മക്ക് ഇങ്ങളെ ഹാപ്പി ന്യൂ ഇയർ വേണ്ടാട്ടോ
കൊല്ലം ഒന്നും മറിഞ്ഞു കലണ്ടർ മാറ്റി ത്തൂക്കുമ്പോൾ
മാറി മറിയുന്നത് കേവല അക്കങ്ങളല്ല
ഈ ഉള്ളോ ൻറെആയുസ്സാ ,,,,,,, 
ബാല്യവും കൌമാരവും ആണ്
കഴിഞ്ഞു പോയത്
കറുകറുത്ത മീഷക്കുള്ളിൽ
വെളുവെളുത്ത ഒരു രോമം
തലയും നീട്ടി പറയുന്നതും
ഹാപ്പി ന്യൂ ഇയറാ
നിന്റെ ഒടുക്കം അടുത്തു
ഇനിയൊന്നു ഒതുങ്ങടാ
ഒതുങ്ങാൻ മടിക്കുന്ന മനസ്സല്ലേ ,,
മയിലാഞ്ചിയിൽ രോമത്തെ
ചുക ചുകമിപ്പിച്ചു വീണ്ടും
കുന്തിരി ചാടും ചാകാൻ മൂത്ത്
കൊക്കി കൊരക്കുവോളം

കണ്ണ് കീറാത്ത ലോകം

മണ്ണുരുട്ടി ചക്രം തിരിച്ചു
അന്നം വെക്കാന്‍ കലം
പണിഞ്ഞവന്‍ ശില്‍പ്പി അല്ല
ചൂളയിലെ തീച്ചൂട് കൊണ്ട്
കരിഞ്ഞതാ അവന്‍റെ ജിവിതം
കുഴച്ചും തിരിച്ചും ഉണക്കിയും
അവന്‍ നിര്‍മിച്ചത് ശില്‍പ്പവും അല്ല
അന്നം വേവിച്ചു കരിപിടിക്കാനുള്ള
വെറും കലം മാത്രം
"കണ്ണ് കീറാത്ത ലോകം "

താലി ചരട്

അടപ്പ് തെറിപ്പിക്കുന്ന കുപ്പിയില്‍
എരിഞ്ഞമരുന്നത് കക്കും കരളും മാത്രമല്ല
താലി ചരട് കുരുക്കിയ കുറേ
കഴുത്തുകളുമാണ്

തട്ടീം മുട്ടീം

നീയും ഞാനും കളിമണ്ണിൽ തീർത്ത രൂപങ്ങൾ
പരസ്പരം മുട്ടിയാൽ ഉടഞ്ഞു പോകുന്ന കോലങ്ങൾ
ക്രമത്തിലും അടുക്കത്തിലും നമുക്കിരിക്കാം
തട്ടിമറിയാതെ മനം മുറിയാതെഅസ്തമയം

അസ്തമയത്തിലേക്ക് നടക്കുന്ന സൂര്യൻ
ചക്രവാളം ചുവപ്പിക്കുന്നു
അല്ല അപായ അടയാളത്തിൽ
കൊടി കൂറ കാണിക്കുയാണ്
വെളുപ്പിന് തുടങ്ങിയ സഞ്ചാരത്തിൽ 
കണ്ട ഭൂലോക കാഴ്ചകൾ
തണുത്തു വിറച്ചു കൂനി കൂടി നടന്നും
ഉച്ചസ്ഥായിൽ തിളച്ചു മറിഞ്ഞും
ഉരുകി ഒലിച്ചും ഒടുക്കം
ഉപ്പുള്ള കടൽ വെള്ളത്തിൽ
മുങ്ങും മുമ്പ് കാണിക്കുന്ന
അപായ കൊ ടിയാണ് ചുവപ്പ് ....
സായാഹ്നം ഉപ്പിലലിഞ്ഞു നീറി
അസ്തമിക്കും എന്ന അടയാളം
(ഓരോ ഉദയാസ്തമയും ഒര്മിപ്പിക്കലാണ്
ജനനം മുതൽ മരണം വരെ യുള്ള ഒര്മിപ്പിക്കൾ


അസ്തമയം 

അടയാളം

ചുവക്കാതെ പോയ
മൈലാഞ്ചി കൊമ്പുകള്‍
അടയാള ശികിരിമായ്
മീസാന്‍ കല്ലിനു കൂട്ടിരിക്കുന്നു
ഇനി മറ്റൊന്നിനെ അടക്കം
ചെയ്യാന്‍ ഇവിടെ തുരക്കരുതേ .....
എന്ന പ്രാര്‍ഥനയോടെ


തേങ്ങ

പ്രണയം ...
മുഖ പുസ്തക താള്‍
മുഴുവനും പ്രണയം
ഉദയം മുതല്‍ അസ്തമയം വരെ
പ്രണയം രുചിക്കാനും 
രചിക്കാനും വിധിക്കപെട്ട
സൈബര്‍ ജീവികള്‍
ഞാനും പ്രസ്താവിക്കുന്നു
പ്രണയം ഒരു തേങ്ങയാണ്
തേങ്ങയിലെ പച്ച
ഗ്രാമീണ കോതയുടെ കാന്തിയത്രേ ....
അല്ല ...ഏയ്‌ .. അല്ലല്ല
ജീവസുറ്റ പ്രണയ പ്രതീകമത്രേ
തൊണ്ടും നാരും
സാങ്കല്‍പ്പിക കാമനകള്‍
ഇഴപിരിയാത്ത ബന്ധങ്ങള്‍
എതിര്‍പ്പിന്‍റെ ഉറപ്പാണ്
ഉറപ്പേറിയ ചിരട്ട
മധുവിധുവിന്‍റെ മനോഹരിതയാണ്
വെളുത്ത കാമ്പ്
എല്ലാം കഴിഞ്ഞു അവസാനം പ്രണയം
എങ്ങോട്ടോ ഒലിച്ചു പോകുന്ന
വെള്ളമാണ് ....
അപ്പൊ പ്രണയം തേങ്ങയാണ്
തേങ്ങ തന്നെയാണ്

നാവിനൊരു മോഹം

നാള്‍ കവലയില്‍ ഇരുന്നു
നാലും കൂട്ടി മുറുക്കി
നാട്ടാരോടൊരു
നാല് നുണ പറയാന്‍
നാവിനൊരു മോഹം

അയ്യപ്പന്

അര നിമിഷം കൊണ്ട്
ഉടുമുണ്ടഴിച്ചു നീ മുഖം
മൂടിയപ്പോള്‍ അക്ഷരങ്ങള്‍
അറം പറ്റുകയായിരുന്നു
ജീവിതം, കുറുക്കി ഒരുക്കിയ
മഷി കൊണ്ട് ജീവനെ വരഞ്ഞവന്‍
നിന്റെ വരികള്‍ വേടന്റെ
അമ്പു പോലെ വേട്ടയാടുന്നു
എന്നിലെ കപട സാദാചാരിയെ
ഒരു പൂ ദളം പോലും നിന്റെ
കൈ വെള്ളയില്‍ വെക്കാതെ
പോയവന്‍ ഞാന്‍ ...
നിന്റെ മരിക്കാത്ത ഓര്‍മകളെപ്പോലും
നീ പരിഹസിക്കുന്നുണ്ടാകാം
ഇപ്പോള്‍


തിരിച്ചെടുക്കാന്‍ പറ്റില്ല

കൈ വിട്ട ആയുധവും
വാ വിട്ട വാക്കും മാത്രമല്ല
ചാറ്റ് ബക്സിലെ മെസ്സേജും
തിരിച്ചെടുക്കാന്‍ പറ്റില്ല

സൈബര് പ്രണയം

ഹൃദയ രക്തത്താല്‍ ഞാന്‍
കുറിച്ച പ്രണയാക്ഷരങ്ങളെ
മാറോട് ചേര്‍ക്കാതെ
മടി ഇല്ലാതവന്‍ മറുമൊഴി ചൊല്ലി
നിന്‍റെ വാറോല ഞാന്‍ കീറി 
കളഞ്ഞെന്ന് നീ പറയരുത്
മൌസമര്‍ത്തി ചവറുപെട്ടിയിലേക്ക്
മാറ്റി പാര്‍പ്പിക്കുക മാത്രമല്ലേ ചെയ്തത്കണക്ക്

ജീവിതത്തിന്‍റെ കണക്ക് പുസ്തകത്തില്‍
ജന്മം നല്‍കിയ ബീജ തുള്ളികള്‍ക്കും
ചുരത്തിയ മുലപ്പാലിനും വരെ
കണക്കുകള്‍ ഉണ്ട് കടപാടിന്‍റെ കണക്ക്

പ്രവാസിയുടെ ഹാല്

പാതിരാസമയത്ത്
പാതിനിന്നെ സ്വപനംകണ്ട്
പാലൊളി പുഞ്ചിരിയായ്‌
പാല്‍ നിലാവ്പോലെ വന്ന്

മോഹത്തിന്‍ കോട്ടകെട്ടി
മെഹബൂബിന്‍ നാട്ടിലെത്തി
മോഹങ്ങള്‍ നെയ്തുകൂട്ടും
മോഹനപക്ഷി...ഞാന്‍
മോഹങ്ങള്‍ നെയ്തുകൂട്ടും
മോഹനപക്ഷി

മനതാരില്‍ മൂടിവെച്ച
സങ്കടങ്ങള്‍ ഏറെയുണ്ട്
പിഞ്ചുമോന്‍റെ കുഞ്ഞിക്കാലടി
താളവുമുണ്ട് ..നെഞ്ചില്‍
കുഞ്ഞുമോളുടെ കളിചിരിയുടെ
നാദവുമുണ്ട്

മോഹങ്ങള്‍ സഫലമാവാന്‍
മൊഹബ്ബത്തിന്‍ കൂട് കൂട്ടാന്‍
മോഹനബീവി നീയും രബ്ബിലിരക്ക്
മന്നാന്‍റെ കരുണക്കായ് കരമുയര്‍ത്ത്
----------------------------------------------------------
******************ലേബല്‍ പാതിരാവിന്‍റെ പിരാന്ത്‌
പ്രവാസിയുടെ ഹാല്

ജീവിതം

ജീവിതം തേടിയലഞ്ഞ
എന്‍റെ മുമ്പില്‍
ഫണം വിടര്ത്തിനിന്നത്
ഭയാനക സര്‍പ്പങ്ങളല്ല
മോഹിപ്പിക്കുന്ന
പച്ചനോട്ടുകളായിരുന്നു
കൂടെ പിറന്നവരും
കൂടെ നടന്നവരും
എന്നെ അളന്നത് നോട്ടിന്‍റെ
കട്ടിക്കും കനത്തിനും
എണ്ണാതെ പോയൊരു
പൂജ്യത്തിന്‍ എണ്ണത്തിലും
എള്ളോളം ഇല്ലനി
എണ്ണി എടുക്കുവാന്‍
എന്നിലൊന്നും എന്നറിയവേ
എണ്ണാതെ പോയൊരു പൂജ്യമായി
ഞാനിന്നും അറ്റമില്ലാതെ കറങ്ങീടുന്നു

ഓണം

ഓണം വന്നോണം വന്ന്
ഓണം വന്നേ
ഓര്‍മയുടെ ഊഞ്ഞാലില്‍
ഞാനും നിന്നെ

മെഴുകി തെളിച്ചൊരു
ഉമ്മറ മുറ്റത്ത്
തൃക്കാക്കര യപ്പന്‍
വന്ന് നിന്നെ

പൂവേ പൊലി പൂവേ പൊലി
നാദം വന്നേ
ഉണ്ണികളും പൂതേടി
പോവുനന്നേ

നുള്ളിയും കിള്ളിയും
പൂവിറുത്തേ
ആഹ്ലാദ ഘോഷത്താല്‍
പൂക്കളവും

ആടി കളിക്കും പിന്നെ
പാടി കളിക്കും
മങ്കമാരെല്ലാരും ഒത്തുകുടും
താളത്തില്‍ തിരുവാതിര
പുലി കളിയും

തോര്‍ത്തി തുടച്ചൊരു
നാക്കിലയില്‍
എരിശ്ശേരി പുളിശ്ശേരി പപ്പടവും
അവിയലും സാബാറും തൊട്കറിയും
ചേലില്‍ വിളമ്പി കഴിക്കുന്നേരം

ഓണം വന്നോണം വന്ന്
ഓണം വന്നേ
ഓര്‍മയുടെ ഊഞ്ഞാലില്‍
ഞാനും നിന്നെ

രോമം

രോമം
വെറും രോമം
ആദ്യം പുറം ലോകം കണ്ടവന്‍
എന്നിലേയും നിന്നിലേയും
ആദ്യആഘോഷം അമ്പുട്ടാന്‍ 
രോമത്തില്‍ കത്തി വെച്ച അന്നത്രേ
കാലം കാര്ന്ന ബാല്യത്തിന്‍റെ
അവസാന അടയാളവും രോമം
യൌവനത്തിന് സ്വാഗതമരുളിയതും
രോമം കരിമീശക്കും പുഷ്പിണിക്കും
പ്രായത്തിന്‍റെ അടയാളവും രോമം
ഇഷ്ടസുഹൃത്തിനെ സ്നേഹം കൊണ്ട്
വിളിച്ചതും രോമനെന്നു
പുശ്ചം ഭാവിച്ച ശത്രുവിനെ
എറിഞ്ഞു വിട്ടതും രോമനാമം കൊണ്ട്
കാലമിപ്പോ വീണ്ടും രോമത്തിലൂടെ
വാര്‍ദ്ധക്യം അറിയിക്കുന്നു
രോമത്തിനു വെള്ളി വരി നല്‍കി
ഒന്നായി രണ്ടായി അങ്ങനെ മുഴുവനായി
വെള്ള നിറം പടര്‍ന്നു പരക്കുമ്പഴേക്കും
മറ്റൊരു വെള്ളയാല്‍ ഞാന്‍ മൂടപെട്ടിരിക്കും
ഞാനെന്ന ദേഹം മണ്ണായി കഴിഞ്ഞാലും
മണ്ണില്‍ അലിയാതെ പിന്നെയും കുറച്ചു നാള്‍
അതാണ്‌ രോമം .....
രോമത്തിന്‍ നാമത്തില്‍ അഭിസംബോധന
നടത്തിയ സതീര്‍ത്ഥ്യന് സായാഹ്ന വന്ദനം

സമത്ത്വം സുന്ദരം

സമത്ത്വം സുന്ദരം
വാക്കത്ര മനോഹരം
ആറടിമണ്ണിനടിയില്‍
അല്ലാതെവിടെയാ സമത്ത്വം
ഗര്‍ഭാശയത്തില്‍ പോലുമില്ല 
ജനനത്തിലും മരണത്തിലുമില്ല
പട്ടടയിലും കുഴിമാടത്തിലുമില്ല
പള്ളി കാട്ടിലും സെമിത്തേരിയിലുമില്ല
മടിയിലെ കനം പോലെ
ചന്ദന മുട്ടിയിലും മാവിലും
ചകിരി ചൂളയിലും പട്ടട്ട
നക്കുപ്പിനു ഗതിയില്ലാത്ത
പാണനും പറയനും നായാടിക്കും
മേല്‍ കുഴിക്ക് താഴെ
കീഴ് കുഴിയില്‍ പട്ടുമെത്ത
മനുഷ്യ മക്കളെ ബഹുമാനിച്ചവന്‍റെ
പള്ളിക്കാട്ടിലെ മീസാന്‍ കല്ലിലും
കാണാം പ്രതാപത്തിന്‍
കല്ലും കടപ്പയും മാര്‍ബിള്‍ ഫലകവും
ദാരിദ്രത്തിന്‍ കള്ളി ചെടിയും
പിതാവിന്‍റെയും പുത്രന്‍റെയും
സെമിത്തേരിയിലും കാണാം
കൂടി കുറയലിന്‍റെ കുരിശടയാളം
എങ്കിലും വിവേചനത്തില്‍
അടയാളം നാട്ടിയ ആറടിക്ക്
താഴെ അവര്‍ ചിലപ്പോ
കണ്ടിരിക്കാം സമത്വം

സ്തുതി

നിദ്രവീഹനമായ് ഞാന്‍ ഇരുന്നു
നിന്നിലേക്ക്‌ നന്ദി ചൊല്ലി
വിഷപ്പടക്കിയതും ദാഹം തീര്‍ത്തവനും നീ
എനിക്ക് കാണാം ചുറ്റിലും
ഒട്ടിയ വയറും ഉപ്പ് രസമുള്ള കവിളും 
എന്നിട്ടും ഞാന്‍ കാണാത്ത പ്പോലെ നടക്കുന്നു
ഞാന്‍ ആരെന്നോ നീ ആരെന്നോ
ഓര്‍ക്കാന്‍ ശ്രമിക്കാതെ
പാപിയായ് പാപ കൂമ്പാരമായ്‌
എന്നിട്ടും എനിക്കുമേല്‍
ചിമ്മാത്ത കണ്ണുമായി
കവലിരിക്കുന്നവനെ
ഈ പുണ്യം പൂക്കുന്ന രാവിലും
നിനക്ക് തന്നെ സ്തുതി ....
സ്തുതി .....സ്തുതി

മഴ

മഴ പ്രണയമാണ് കവിതയാണ്
താളത്തില്‍ പെഴ്തിറങ്ങുന്ന സംഗീതമാണ്
പ്രണയ ചിന്തകള്‍ക്ക് കുളിരാണ്
രതിസംഗമത്തിന് ലഹരിയാണ്
കാല്‍പാദം നനയാത്ത കാഴ്ചക്ക് ആനന്ദമാണ് 
ബാല്യത്തിന്‍റെ ഓര്‍മകളാണ്
പ്രവാസിക്ക് സ്വപനമാണ്
സഞ്ചാരിക്ക് പ്രതിബന്ധമാണ്
ഇല്ലാഴ്മ ക്കാരന്‍റെ കൂരക്കുള്ളില്‍
ഒലിച്ചിറങ്ങുന്ന കണ്ണീരാണ്
കത്താതെ പുകയുന്ന അടുപ്പിന്‍ ആധിയാണ്
മൊട്ടിടാന്‍ ഒരുങ്ങുന്ന സ്വപനമാണ്
എങ്കിലും സര്‍വോപരി സര്‍വ്വം
നക്കിതുടച്ച് സംഹരമാടുന്ന രാക്ഷസിയാണ്

ഹുങ്ക്

ഇപ്പൊ എനിക്ക് നല്ല മൊന്ജ്ജാണ്
മൊന്ജ്നൊത്ത ഹുങ്കാണ്
നല്ല തൂവെള്ള പല്ലാണ്
പല്ലിനൊത്ത ചിരിയാണ്
കാമിനിയെ കൊതിപ്പിക്കും കണ്ണാണ്
കനകം കാണും ഖല്‍ബ് ആണ്
പക്ഷെ......നാളെ
ഉയര്‍ന്നു നില്‍ക്കുന്ന കല്ലിനു നടുവില്‍
വളര്‍ന്നു നില്‍ക്കും പുല്ലാണ്
പുല്ലിനൊത്ത വളമാണ്മൈലാഞ്ചി

നിന്റെ കയ്യിൽ പതിഞ്ഞ
മൈലാഞ്ചി ചുവപ്പിനിന്നു
നമ്മുടെ പ്രണയത്തിൻ നിറമാണ്
അരികിൽ ഇല്ലെങ്കിലും പ്രിയേ ...
ഞാൻ ആസ്വദിക്കുന്നു ആ മൈലാഞ്ചി മണം

ഉപ്പക്കീ നിറങ്ങള്‍ ഒന്നാണ്

വര്‍ണ്ണങ്ങള്‍ മൂന്നെങ്കിലും
ഉപ്പക്കീ നിറങ്ങള്‍ ഒന്നാണ്
നെഞ്ചോടു ചേര്‍ത്തൊന്നു
താരാട്ട് പാടുമ്പോള്‍
ഇടനെഞ്ചില്‍ ഉയരുന്നു 
സന്തോഷം താളം
കണ്ണായി പോറ്റുവാന്‍
കണ്ണകലത്തെങ്കിലും
കാണാം എനിക്കിന്ന് മിഴി പൂട്ടി കിടക്കവേ

ഒന്നുമൊന്നും എന്‍റെതല്ല

ഒന്നുമൊന്നും എന്‍റെതല്ല
ഞാനും ആരുടേയുമല്ല
എല്ലാം ധാരണകള്‍ ആണ്
ഒരു തരം അദൃശ്യതയില്‍
കെട്ടിയെടുത്ത ധാരണകള്‍ 
മാന്യതയെന്ന കപട മുഖമൂടിയും
വെച്ച് ലോകരെ കാണാനും കാണിക്കാനും
നടക്കുമ്പോള്‍ തെമ്മാടിത്തരത്തിനു
കുട പിടച്ച പൂരപറമ്പിനെ ഒന്ന് നോക്കാതെ
മുന്നോട്ട് കാല്‍ വെക്കാന്‍ മനസാക്ഷി സമ്മതിക്കില്ല .
എങ്കിലും എന്‍ നഗ്ന ബാല്യത്തെ എണ്ണയിട്ട്
കാഴുകിയവളും ഗര്‍ഭം ചുമന്നവളുമായ
മഹത്ത്വ മാതൃത്വ സ്ഥാനത്തിനറിയാം
ഞാനാരെന്ന് അവിടെയാണ്
ഇന്നെന്‍ അഹാങ്കാരവും അഹംഭാവവും
പോത്താമ്പി സ്വപ്നങ്ങളില്‍ ഞെട്ടിഉണരുമ്പോള്‍
അറിയാതെ വിളിക്കുന്ന നാമവും അത് തന്നെ

മാമ്പഴം

വിരിഞ്ഞു നില്‍ക്കുന്ന
മനോഹര റോസിനെ
നുള്ളി എടുക്കുക വളരെ എളുപ്പം
ഉന്നം തെറ്റാതെ ഒരു
മാധുര മാമ്പഴം
എറിഞ്ഞു വീഴ്ത്തുക
എന്തൊരു പ്രയാസം

പടിഞ്ഞാറ് കിഴക്ക്

പടിഞ്ഞാറുമില്ല കിഴക്കുമില്ല
എങ്കിലും ഉദിക്കുന്നിടം കിഴക്ക്
അസ്തമിക്കുന്നിടം പടിഞ്ഞാറ്
ഈ പൂജ്യത്തില്‍ വട്ടത്തില്‍
തുടക്കമെവിടെ ഒടുക്കമെവിടെ 
നിശ്ചയമില്ല എല്ലാം സങ്കെല്‍പ്പം
തെക്കോട്ട്‌ എടുക്കും വരെ
തെക്ക് വടക്ക് നടന്നവന്‍ തെമ്മാടി
അപ്പോഴും തെക്കേത് വടക്കേത്
ഉദയാസ്ഥമയത്തിന്‍റെ ഇടവും വലവും
അല്ലാതെ എന്ത്
അക്ഷാംശവും രേഖാംശവും
എല്ലാം സങ്കെല്‍പ്പം "എന്തിന്"
അച്ചുതണ്ട് പോലും സങ്കെല്‍പ്പം
എന്നിട്ടും ഓടിയതും കണക്ക് പറഞ്ഞതും
തിരക്ക് പറഞ്ഞതും
ഉദയം കൊണ്ടവന്‍റെ സ്ഥാനം നോക്കി
ഇനിയും ഒടാനുണ്ട്
അസ്തമയം വരെ 'അല്ല '
ഇരുട്ട് പൂര്‍ണ്ണമാവും വരെ
ഇരുട്ടില്‍ പിന്നെ തെമ്മാടിയല്ല
പേടിപെടുത്തുന്ന നാമമാണ്
തിരക്കുകള്‍ ഒഴിഞെങ്കിലും കാണാം
തെക്കോട്ട്‌ എടുക്കുന്ന തിരക്കുകള്‍
ഈ തിരക്ക് കണ്ടു ഞാനൊന്ന്
ഊറി ചിരിക്കട്ടെ
ഉദിക്കാതേയും അസ്ഥമിക്കാതേയും
ഇരുട്ടില്‍ മുങ്ങാതെ തളരാതെ
ഓടുന്നവന്‍റെ കൂടെ ഇരുന്ന്

പ്രണയം പകുത്തവളെ

മഴ തുള്ളികള്‍ നൃത്തം വെച്ച
എത്രരാവുകളാണ്
ചൂട് പകര്‍ന്നു കിതപാറ്റി
നാം മഴങ്ങിയത്
ഈ വേനലില്‍ എനിക്ക് കേള്‍ക്കാം
നിന്നിലെ കാറ്റും കോളും
എനിക്ക് കാണാം നിന്‍ കാത്തിരിപ്പും
പ്രണയം പകുത്തവളെ
നീ ആണിന്നെന്‍ നിശബ്ദ വേദന

ഒരു സ്വരം

ഓര്‍മകളുടെ മച്ചുംപുറത്ത് ഇന്ന്
ചുണ്ടെലി കളുടെ കാല്‍ പെരുമാറ്റം
മറവിയുടെ കടലാസില്‍
ബന്ധിച്ച ബന്ധങ്ങളെ കരണ്ടു തിന്നുന്നു
ഒരു കട വാവലിന്‍റെ ചിറകടിയായി
ഒരു സ്വരം മാത്രം എന്‍റെ കാതിലേക്ക്
എത്തുന്നു .

ആകാശത്തിന്‍റെ അകിട്

പ്ലാസ്റ്റിക് പുല്ലും
കരിഞ്ഞ പിണ്ണാക്കും
കറുത്ത കാടിയും കുടിച്ചു
ആകാശത്തിന്‍റെ അകിട് വറ്റി
എന്നിട്ടും പെഴ്ത് നിറഞ്ഞത്
കണ്ണീരോ..... കാരുണ്യമോ ...?

കയര്‍

കെട്ടിചാവാന്‍ ഒരുങ്ങിയ
എനിക്ക് മുന്നേ
കയര്‍ ആത്മഹത്യ
ചെയ്തു

മൂലകല്ല്

കന്നിമൂലക്ക്
കാരണവര്‍ സ്ഥാപിച്ച
കല്ല്‌ തറ കല്ല്‌
പുറം ലോകം കാണാത്ത
മൂലകല്ല്

അനവധി

കണ്ണ് കൊണ്ട് കണ്ടതും
കാത് കൊണ്ട് കേട്ടതും
കൈകൊണ്ടു തൊട്ടതും
കാലുകൊണ്ട്‌ നടന്നതും
നാവു കൊണ്ട് രുചിച്ചതും 
മൂക്ക് കൊണ്ട് മണത്തതും
അനവധി
മറവിതന്‍ മടിയിലേക്ക്
നല്‍കി ഞാന്‍ ഭൂരിപക്ഷത്തിനെ
എങ്കിലും ഇന്ന് മായാതെ ചിലതുണ്ട്
മനസ്സില്‍ മായിക ലോകത്തൊരു ഒര്മായായ്
വര്ണ മുള്ളതും ഇല്ലാത്തതും
രൂപങ്ങളും അരൂപങ്ങളും
സ്നേഹിച്ചതും വെറുത്തതും

മഷി തുള്ളികള്‍

എന്‍റെ പേനതുമ്പിലെ
മഷി തുള്ളികള്‍ തീരും മുമ്പ്
നിന്‍റെ ഹൃദയത്തില്‍
എനിക്കെന്‍റെ പേരെഴുതി വെക്കണം
മഞ്ഞിനും മഴക്കും മാഴ്ക്കാന്‍ 
കഴിയാത്ത രീതിയില്‍
മകര മഞ്ഞിന്‍ തണുപ്പിനെ
നമുക്കൊരിക്കല്‍ കൂടി
പരാജയപെടുത്താം
പരസ്പരം മറന്നുറങ്ങുന്ന രാവില്‍ 

16

പാതിനാറിനെ പിച്ചിചീന്താന്‍
സൂത്രവാക്യങ്ങള്‍ കാണുമ്പോള്‍
ഉത്ബുദ്ധ ജനതയുടെ പാലകര്‍
നീലം പുരണ്ട കോണക വാലുകളില്‍
കിടന്നു പുളയുന്നു 
പാവക്ക പോലെ പടച്ച പടനിലത്തെ
വയുതനങ്ങ പോലെ യാക്കുന്ന
ഭരണവര്‍ഗമേ ....
രണ്ടു തുടകള്‍ക്ക് ഇടയില്‍അല്ല
കൈരളിയെ കാണേണ്ടത് .
പൊള്ളുന്ന പനിയിലും
പൊങ്ങുന്ന പ്രളയത്തിലും
നരകിക്കുന്ന മനുഷ്യനിലുമാണ്

ശവം

ഉയിരു കൊടുത്തവരും
നല്‍കിയവരും
ഉയിരു പോയപ്പോള്‍
പേടിയോടെന്നെ നോക്കുന്നുനിനക്കൊന്നു ചിരിക്കാമോ

നിനക്കൊന്നു ചിരിക്കാമോ
എന്നെ നോക്കി നിസ്വാര്‍ത്ഥമായി
നിന്‍റെ കൈകൊണ്ടു എന്നെ
ഒന്ന് പിച്ചാമോ എന്നെ വേദനിപ്പിക്കാതെ
എന്‍റെ മുഖത്ത് നോക്കി നാല് തെറി പറയാമോ ?
പൂര്‍വ വൈര്യത്തിന്‍ ലാന്ജനയില്ലാതെ
നിനക്ക് എന്നെ ഒന്ന് അഭിനന്ദിക്കാമോ
അല്‍പ്പം പോലും അസൂയ ഇല്ലാതെ

ജീവിതം

ജീവിതം തേടിയലഞ്ഞ
എന്‍റെ മുമ്പില്‍
ഫണം വിടര്ത്തിനിന്നത്
ഭയാനക സര്‍പ്പങ്ങളല്ല
മോഹിപ്പിക്കുന്ന
പച്ചനോട്ടുകളായിരുന്നു
കൂടെ പിറന്നവരും
കൂടെ നടന്നവരും
എന്നെ അളന്നത് നോട്ടിന്‍റെ
കട്ടിക്കും കനത്തിനും
എണ്ണാതെ പോയൊരു
പൂജ്യത്തിന്‍ എണ്ണത്തിലും
എള്ളോളം ഇല്ലനി
എണ്ണി എടുക്കുവാന്‍
എന്നിലൊന്നും എന്നറിയവേ
എണ്ണാതെ പോയൊരു പൂജ്യമായി
ഞാനിന്നും അറ്റമില്ലാതെ കറങ്ങീടുന്നു

കാലൻ

നിഴലായ് ഒഴുകി വരാൻ അവളില്ല
ആരോ പാലുള്ള പാലയിൽ
ഇരുമ്പാണി അടിച്ചു മന്ത്രം
കൊണ്ട് തളച്ചു
കനവായി ഒഴുകി വരാൻ 
ഒരു നിദ്രയും ഇന്നില്ല
അത്യാഗ്രഹത്തിൻ അക്കര പച്ചയിൽ 
ദാരിദ്ര്യം മന്ത്രം കൊണ്ട്
കാലം അവളേയും തളച്ചു
തിരിഞ്ഞും മറിഞ്ഞും കാലം
ഇനിയും കറങ്ങട്ടെ കാലൻ വരുവോളം

കപ്പല്‍ ചാല്‍

എന്‍റെ പ്രതീക്ഷകള്‍ പിറവി കൊണ്ട
കപ്പല്‍ ചാല്‍ എനിക്കൊന്നു ഉഴുതി മറിക്കണം
ആ ഉപ്പുരസത്തിലൊന്നു നീന്തി തുടിക്കണം
ഒരു പരല്‍ മീന്‍ പോലെ

സാത്താനല്ല

വഴി തെറ്റിക്കാന്‍ ഇറങ്ങിയ സാത്താനല്ല
വഴി നടത്താന്‍ വന്ന പ്രവാചകനുമല്ല
വഴിയേ നടക്കാനും തേടി പിടിക്കാനും
വഴി തേടി അലയാനും കാത്തിരിക്കാനും
വഴിയില്‍ കൂട്ടിരിക്കാനും പിറന്ന വന്‍ ഞാന്‍

പ്രതീക്ഷയുടെ ശവപറമ്പ്

പ്രതീക്ഷകളുടെ ശവപറംബിൽ
എന്റെ സ്വപ്നങ്ങളെ കൂടി
കുഴിച്ചു മൂടട്ടെ ഞാൻ
പൂക്കാൻ ഒരു വസന്തമോ
പൊഴിയാൻ ഒരു ഗ്രീഷ്മമോ ഇനി ഇല്ല

പ്രതീക്ഷയുടെ ശവപറമ്പ് 

ജീവിച്ചു തീര്‍ക്കേണ്ടവന്‍

അലക്കി തേച്ച വെള്ളയില്‍
സുഗന്ധ പൂരിതദേഹവുമായി
ഞാന്‍ നിങ്ങള്‍ക്കിടയിലേക്ക് വരാം
എനിക്കത് എളുപ്പമാണ്
ശുദ്ധമായ ഒരു ഹൃദയവും 
പരിമളമുള്ള മനസ്സുമായി
നിങ്ങള്‍ക്കൊപ്പം ചേരുക
എന്നതാണ് എനിക്ക് അസാധ്യം
ഞാനും നിങ്ങള്‍ ജനിച്ച മണ്ണില്‍
പിറന്നവന്‍ വളര്‍ന്നവന്‍ ജീവിച്ചു തീര്‍ക്കേണ്ടവന്‍ 

മഹത്വം

മനമെല്ലാം
മധു വെങ്കില്‍
മനനം എത്ര
മഹത്വം
©കൊമ്പന്‍

പ്രാഭാത വന്ദനം

ഹൃദയത്തോട് ചേര്‍ത്ത് വെച്ചതിനെ എന്നില്‍ നിന്ന് അടര്‍ത്തി പരന്നകന്ന കഴുകന്‍ കണ്ണില്‍ ഞാനന്ന് കണ്ടത് നെഞ്ചു പിളര്‍ന്ന എന്‍റെ വേദനകളുടെ സന്തോഷത്തെ
എല്ലാം വെട്ടി പിടിച്ചു തന്‍റെ കൊക്കിലൊ തുക്കി എന്ന അഹങ്കാരത്തിന്‍റെ അന്ധതയില്‍ നീ പറന്നകലുമ്പോള്‍ നീ ഓര്‍ത്തില്ല സത്യം എന്ന പാറ കൂട്ടങ്ങളില്‍ തലയിടിച്ചു ചാവാന്‍ ആയിരുന്നു നിന്‍റെ വിധി കഷ്ടം എന്ന് പറഞ്ഞു ഞാന്‍ നിനക്ക് വേണ്ടിയുള്ള എന്‍റെ വിലാപം ഞാന്‍ അവസാനിപ്പിക്കുന്നു . ഞാനിനിയും ശീലിക്കട്ടെ തനിച്ചിരിക്കാന്‍
കാലമേ .... നിനക്കാണ് ഇന്നെന്‍റെ പ്രാഭാത വന്ദനം ....!

ഹാപ്പി വിഷു

ഹാപ്പി വിഷു .!!!!!
രാവിലെ തട്ടി പിണഞ്ഞു എണീറ്റ്‌ കട്ടനടിച്ചു ഇരുക്കുംബോള്‍ ചുമ്മാ മാറത്തെ പോകെറ്റൊന്നു തപ്പി നോക്കി വട്ടചെലവിനു ഒരു മുട്ടി ഉറിപ്പ്യ പ്പോലും കയ്യില്‍ ഇല്ല . ഇന്നലെ കാശുമാവിന്‍ തോട്ടത്തിലെ പടര്‍ന്ന പന്തലിച്ച മാവിന്‍റെ ചോട്ടില്‍, ഉള്ള വട്ടത്തില്‍ അകത്തും പുറത്തും വെച്ച് പാപ്പറായ കീശ മാത്രം !
കുടുംബാംഗങ്ങള്‍ കാണാതെ അരയില്‍ തിരുകി വെച്ച പുകയില കൂടില്‍ നിന്ന് കുറച്ചെടുത്ത് കയ്യിലിട്ടു തിരുമ്പി മേലെ ചുണ്ടിനുള്ളില്‍ ഭദ്രമായി ഒളിപ്പിച്ചു. പുറത്തേക്ക് നടന്നപ്പോള്‍ ആണ് വാപ്പ പുറകില്‍ നിന്ന് വിളിച്ചു പറയുന്നത് പണി ഒന്നും ഇല്ലാതെ ആ അങ്ങാടി അളക്കാന്‍ പോകാതെ ഈ മൈസൂര്‍ വാഴയുടെ കന്നൊക്കെ ഒന്ന് കുഴിച്ചിട് ഡാ...
ഒരു അലസമായ മൂളല്‍ കൊടുത്തിട്ട് വാപ്പ കോപ്പാണ് എന്നും കരുതി നടന്നു മൈസൂര്‍ വാഴ നട്ടാല്‍ ഇന്ന് കാശ് കിട്ടുമോ? ഇല്ല അത് മുളക്കണം കൊലക്കണം മൂക്കണം കൊല വെട്ടണം വില്‍ക്കണം അതിനു മാത്രം ക്ഷമ എനിക്കുണ്ടോ?
ആട്യനും ടൈമനും ക്ലാവരും തള്ളിവിട്ടു കാശുണ്ടാക്കുനത് ഹരമാക്കി ഇരിക്കുന്ന എനിക്ക് ....ക്ഷമ ,ഇല്ല................
എങ്ങെനെ എങ്കിലും കാശ് ഉണ്ടാക്കിയേ ഒക്കൂ . സൈക്കിള്‍ സീറ്റിനു കണ്ണും മൂക്കും ഫിറ്റു ചെയ്ത പ്പോലെ ഉള്ള മോന്തയും കൊണ്ട് ചെന്നാല്‍ ആ ഹമുക്കീങ്ങള്‍ എന്നെ കളിയ്ക്കാന്‍ കൂട്ടില്ല വര്‍ഗ ബോധം ഇല്ലാത്ത മൂരാച്ചികള്‍ .ഇനിയെന്തു വഴി എന്ന് ചിന്തിച്ച് കുന്ത ക്കാലില്‍ ഇരിക്കുമ്പോള്‍ ആണ് വല്യ കുന്നു കോളനിയില്‍ ഒരു പടക്കം എന്നെ ഞെട്ടിച്ചു കൊണ്ട് പൊട്ടി തെറിച്ചത്‌ . ഈ ഉഗ്രശബ്ദം വെറും പൊട്ടലോ ചീറ്റലോ അല്ല . തലക്കകത്ത് ഉറങ്ങി കിടന്ന കുബുദ്ധിയുടെ ബഹിര്‍സ്ഫുരണം ആയിരുന്നു .
തലക്കകത്ത് ചലനം കിട്ടി, ചുണ്ടിനുള്ളിലെ പുകയിലെ തട്ടി
ഓടി കരൂള്‍ കുന്നിന്‍റെ മണ്ടയില്‍ ആടയാഭരണ ങ്ങളുടെ വര്‍ണ ശോഭയില്‍ തെളിഞ്ഞു നില്‍ക്കുന്ന സുന്ദരിയുടെ നഗ്ന പാദങ്ങളില്‍ തൊട്ടു വണങ്ങി. ഒരു കള്ളച്ചിരിയോടെ അവളുടെ മോന്ജേരുന്ന മുഖത്തേക്ക് ഒന്ന് നോക്കി . എന്നിലെ പൌരുഷം സട കുടഞ്ഞു പൊങ്ങി. ഞാന്‍ ഉടുമുണ്ട് അഴിച്ചു മാറ്റി ഒരു ഭാഗത്തേക്ക് വെച്ചു പതുക്കെ അവളുടെ പാദങ്ങളില്‍ നിന്ന് മുകളിലേക്ക് കയറി തുടങ്ങി . ഇപ്പോള്‍ ഏതാണ്ട് ഞാന്‍ അവളുടെ വിരിമാരിലാണ് . പതുക്കെ അവളുടെ കൈകളിലേക്ക് പകര്‍ന്നു. അവളുടെ ശരീമാകെ ഞാന്‍ മേഞ്ഞു നടന്നു അവളെ മൊഞ്ചത്തിയാക്കിയ ഓരോ ആഭരണവും ഞാന്‍ കൈക്കലാക്കി. അവളുടെ ശരീരം മുറിയുന്നതോ? കണ്ണില്‍ നിന്ന് കണ്ണ് നീര്‍ വാരുന്നതോ? എന്നെ അലട്ടുന്നില്ല . എന്‍റെ ലക്ഷ്യം പണമാണ് .
പണം പണം എന്ന മന്ത്രത്തോടെ ഞാന്‍ ഓരോ ആഭരണ പ്പൂവും കൂട്ടി വെച്ചു സഞ്ചിയിലേക്കിട്ടു നഗര മധ്യത്തിലെ ചവിട്ടു പാതയില്‍ വെച്ചു വില്‍പ്പന തുടങ്ങി
ആരവിടെ കടന്നു വരൂ ... കടന്നു വരൂ ....
നാളത്തെ പ്രഭാതത്തില്‍ നിങ്ങള്‍ക്ക് കണികണ്ടുണരാന്‍ നിങ്ങള്‍ തേടി കൊണ്ടിരിക്കുന്ന കണി കൊന്ന ഇതാ.... നിങ്ങളുടെ മുന്‍ബില്‍ ഒരു പിടിക്ക് അഞ്ചു രൂപ മാത്രം ....
ചൂടപ്പം പ്പോലെ വിറ്റു തീര്‍ന്ന കൊന്നപ്പൂവു നാലു മണിക്കൂര്‍ കൊണ്ട് നാനൂറു പോകെറ്റില്‍ ഞാനും പറഞ്ഞു ഹാപ്പി വിഷു .!!!!!

"കണക്കായി

ഓര്‍മയുടെ വാറോല കെട്ടുകള്‍
മറവിയുടെ തീകുണ്ടത്തിലേക്ക്
എറിഞ്ഞു ഞാനിന്നു സ്വതന്ത്രനാകുന്നു
കൂട്ടിയും കുറച്ചും നീ ബന്ധത്തിന്‍
കണക്ക് നിരത്തുമ്പോള്‍
കണക്കറിയാത്ത ഞാന്‍ വെറും
"കണക്കായി " മാറുന്നു

ജന്മദിനം

ഒര്മപെടുത്തലുകള്‍ ആണ് ജീവിതം
കൈ തണ്ടയില്‍ നിശബ്ദമായി ച ലിച്ച
നിമിഷ സൂചികള്‍ ഓടി തീര്‍ത്തത്
ഒരു പിറവിയുടെ ആയുസ്സിനെ യാണ് 

തിരിഞ്ഞുള്ള നോട്ടത്തില്‍ നഷ്ടം വന്നതും
നഷ്ടപെടുത്തിയതും ആയുസ്സിനെ
കരി മീശക്ക് മുകളില്‍ വെള്ളി വര വീണതും
അടയാളമാണ് ഒരു തിരിച്ചു പോക്കി ന്‍റെ അടയാളം
മണ്ണില്‍ നിന്നുയര്‍ന്നു യോനിയിലൂടെ വന്നവന്‍ _ഞാന്‍
യോനി പ്പോലെ പിളരുന്ന മണ്ണിലൂടെ തിരിച്ചു
പോകേണ്ടവനും ഞാന്‍ 

ഭൂഗോളം

വിശ്വ പ്രപഞ്ച ഭൂഗോളമേ
വികൃതിയുടെ തകൃതിയില്‍
വിറങ്ങലിച്ചു വരള്‍ച്ച പൂണ്ടത്
നിന്‍റെ ഹൃദയമോ... മാറോ...?

യന്ത്ര കൈകള്‍ മാന്തി മറിച്ചത്
നിന്നിലെ മാദകത്വ മോ
മധുര മോഹങ്ങളോ

തിന്നതും തീണ്ടിയതും
തീണ്ടാപാടകലെ മാറ്റി വെച്ചതും
വലിചെറിഞ്ഞെതും എല്ലാം
നിനക്കായ് പട്ടട തീര്‍ക്കുമ്പോഴും
നീ എന്തെ ഒന്ന് കരയാത്തത്


അഹങ്കാരം

മറ്റുള്ളവന്‍റെ അഹങ്കാരത്തെ
കുറ്റപെടുത്താനും
അതിനെ കുറിച്ച് പറയാനും
പ്രചരിപ്പിക്കാനും എനിക്ക് എന്ത്
ഉത്സാഹമെന്നോ
പക്ഷേ എന്‍റെ അഹങ്കാരത്തെ ഇല്ലാതാക്കാന്‍
എനിക്ക് കഴിയാതെ പോകുന്നു


അലറാം

ശയന കിടക്കയില്‍
എത്തും മുമ്പേ അലറാം
മറക്കാതെ വെച്ചു
ഉണരും മുമ്പേ പ്രാകി
തുടങ്ങാന്‍

എനിക്ക് ചുറ്റിലും

ഞാന്‍ ഈ മണ്ണില്‍
ഏകനാണ്
പങ്കു വെക്കാനും 
പങ്കിട്ട് എടുക്കാനും
കൂട്ടിരിക്കാനും 
കൂട്ടത്തില്‍ 
ഇരിക്കാനും
ഇല്ലാത്തവന്‍ 
എല്ലാം പരസ്പരം
 എരിച്ചു എരിഞ്ഞടങ്ങുന്ന 
ജീവിതങ്ങള്‍ ആണ് 
എനിക്ക് ചുറ്റിലും

മനുഷ്യര്‍

മനസ്സിലേക്ക് മനുഷ്യര്‍
പ്രവേശിക്കുന്നത് എപ്പോള്‍
ആണെന്ന് അറിയുന്നില്ല
പക്ഷെ അവര്‍ 
പടി ഇറങ്ങുന്നത്
ശരിക്കും അറിയുന്നു
കത്തുന്ന വേദനയോടെ
നെഞ്ചു പിളരുന്ന
 നൊമ്പരത്തോടെ

കോലു മുട്ടായി

എനിക്കിന്നൊന്ന് 
കരയണം
ഒരു കോലു മുട്ടായി 
കഴിക്കണം
വള്ളിയുള്ളൊരു ട്രൌസറും 
അണിയണം
അയല്‍ പക്കത്തെ 
നാടന്‍ മാവില്‍
മാങ്ങ തിന്നുന്ന അണ്ണാനോട് 
എനിക്കും ഒരു മാങ്ങ 
ഇട്ടു തരാന്‍ പറയണം
അഴുക്കു പുരണ്ട 
കൈകളില്‍
നാടന്‍ മാങ്ങയുടെ 
ചാറൊലിപ്പിച്ചു
മധുര മാമ്പഴം കഴിക്കണം

നിനക്കായ്

ഒരുനാളും മറകാത്ത 
ഓര്‍മക്കായ്‌
ഒരുനാളും വെറുക്കാന്‍ കഴിയാത്ത
 മനസ്സുമായ്
അകലെ എങ്കിലും അകതാരില്‍
നീ നിനവായി വന്നു ചേരുമ്പോള്‍ 
നല്കാന്‍
എന്നില്‍ ബാക്കി ഉള്ളത്
 തിളക്കം നഷ്ടപെട്ട രണ്ടു 
കണ്ണുകള്‍ മാത്രം
ഈ കാഴ്ച മങ്ങുന്നത് വരെ 
ഞാന്‍ കാത്തിരിക്കും
കാതോര്‍ത്തിരിക്കും 
നിനക്കായ് ...................