2014, ജൂൺ 27, വെള്ളിയാഴ്‌ച

വീണ്ടും ചിലത്

വാലൻ മൂട്ടകൾ 
എഴുതാതെ പോയ ഡയറി ത്താളുകളിൽ 

ഉപ്പ് മണക്കുന്ന വാലൻ മൂട്ടകൾ 
ഗതികിട്ടാതെ അലഞ്ഞു തിരിയുന്നു 
ഒരായിരം ചോദ്യ ചിഹ്നങ്ങളും ശരങ്ങളും 
ഒളിച്ചോട്ടത്തിനു കാവലായി ഉണ്ട് 
സ്വപ്നങ്ങൾ കൊന്നു തള്ളിയ 
നിർ വികാര ശരീരങ്ങളും ഞാനും 
വലിയമൌനങ്ങളെ സാക്ഷിയാക്കി
വാക്കുകളെ തിരയുകയാണ്
അപ്പോഴും എത്ര പരിഹാസത്തോടെയാണ്
സ്വപ്നം എന്നെ നോക്കി ചിരിക്കുന്നത്
ഇന്ന് നാളെ മറ്റന്നാൽ നാളുകളെ മറയാക്കി
മനുഷ്യനെ കബളിപ്പിച്ചു ചിരിക്കുന്നു സ്വപനം

(ഒരു മഴ പെഴ്തെങ്കിൽ )   പെഴ്തിറങ്ങിയ ഓരോ മഴ തുള്ളിയും 

മനസ്സിലൊരായിരം കൊതി നല്‍കി 
ഭൂമിയിലേക്കും ആഴിയിലെക്കും 
ആഴ്ന്നു പോയവ ആയിരുന്നു 
ഓരോ തുള്ളിക്കും ഓരോ ലക്ഷ്യങ്ങള്‍ 
ഓരോ തുള്ളിയും ഒരായിരം 
ജീവന്‍റെ രേണുക്കള്‍ 
ഇനിയും ഓര്‍മകളുടെ മഴ തുള്ളി കിലുക്കം
മണ്ണിലും മനസ്സിലും ഉണ്ടാവട്ടെ
ഇനിയും പിറക്കട്ടെ
വാടികരിയാനും ഉണങ്ങി പൊഴിയാ നും
ഒരായിരം പൂക്കള്‍

(ഒരു മഴ പെഴ്തെങ്കിൽ )  പ്രിയേ ... നിനക്കായ് ഒരു മൃദു സ്പര്‍ശം

നിന്‍ അധരങ്ങള്‍ മീട്ടുമ്പോള്‍ 
പാടാന്‍ മറന്നൊരു 
സിത്താറിന്‍ ഈണം പോലെ 
പ്രിയേ ..നിന്‍ പ്രേമമെന്നില്‍ 
ലഹരിയായ് നിറയുന്നു 

ഒരു നറു നിലാവെന്നില്‍
പ്രണയമായ് പൊഴിയുമ്പോള്‍
കുളിരുള്ള ഓര്‍മയില്‍ .....
സ്വയം മറന്നലിയുന്നു

ഗ്രീഷ്മവും വസന്തവും ഇനിയും
അണയുമെങ്കില്‍ ..സഖീ
നാം വളര്‍ത്തിയ പ്രണയ പുഷ്പങ്ങളെല്ലാം
ഒരു സൌരഭ്യ ശോഭയോടെ
ഇനിയും വിരിഞ്ഞു വരും

----------------------------------------------------
കരിയിലകള്‍ക്കുള്ളില്‍
ഒളിപ്പിച്ച എന്‍റെ പ്രണയത്തിനാണ്
ഇന്നെന്‍റെ പ്രഭാത വന്ദനം .......
തിരഞ്ഞെടുപ്പ് തെരെഞ്ഞെടുപ്പെന്നാൽ 

തൊട്ടിലിൽ കിടക്കുന്ന കുട്ടിക്കും 
കട്ടിലിൽ കിടക്കുന്ന വൃദ്ധനും 
സ്വൈര്യമില്ലാത്ത കാലം 
എരിയാത്ത അടുപ്പുകൾക്ക് 
മുകളിൽ സഹതാപ വര്ഷവും 
എരിയുന്ന അടുപ്പിനു മുകളിൽ 
സ്നേഹ വര്ഷവും ചൊരിയുന്ന 
വെളുത്ത കാലംഇജ്ജ് ഒലത്തും 


മൂക്കിനു താഴെ നില്‍കുന്ന 

ഒരു വെളുമ്പന്‍ എന്നെ 
നോക്കി ചിരിക്കുന്നു 
ഇച്ചിരി പരിഹാസത്തില്‍ 
ബാല്യം നഷ്ടപെടുത്തിയ 
കാലാള്‍ പടയുടെ നായകന്‍ 
യൌവന കൌമാരങ്ങളുടെ 
സാക്ഷിയത്രേ അവന്‍
വാര്‍ദ്ധ്യക്ക്യത്തിലേക്ക്
പോകാനുള്ള നിറമാറ്റമാണവന്
മുപ്പത്തി രണ്ടിന്‍റെ
മൂപ്പെത്തി നില്‍ക്കെ
അവസാനം പനിച്ചു
കിളിച്ചവനാ ആദ്യം പൊഴിഞത്
മുപ്പത്തി രണ്ടും അടിച്ചു കൊഴിക്കും
എന്ന വീര വാദത്തിനു
മറുമൊഴി ചൊല്ലാം
ഇജ്ജ് ഒലത്തും
തോല്‍ക്കുന്ന ജീവിതത്തില്‍
തോല്‍ക്കാത്ത മനസ്സും ചൊല്ലും
ഇജ്ജ് ഒലത്തും


ബോറൻ സ്വപ്നം 


പ്രഭാതത്തിന്‍റെ കവിളില്‍ 

ഒരു മധുര ചുംബനം നല്‍കണം 
അലാറത്തിന്‍റെ മടുപ്പിക്കുന്ന 
കിണി മണി അല്ലാതെ 
കളകൂജനം കാതിലൊരു 
നാദമായി മുഴങ്ങണം 
മീന്‍ കാരന്‍റെ നാറ്റമില്ലാത്ത 
കൂവല്‍ കേള്‍ക്കണം
ആറരയുടെ വണ്ടിയുടെ കൂവലും
ചെവി പൊട്ടിക്കുന്ന എയര്‍ ഹോണും
ഇച്ചിരി സ്നേഹം തുളുബ്ന്ന ശകാര വാക്കും
എല്ലാം സ്വപനം മാത്രം
പ്രവാസിയുടെ ബോറന്‍ സ്വപ്നം മാത്രംഅടിമ


പകൽ വെളിച്ചം മരിച്ചു 

നിയോണ്‍ വസന്തം ജനിക്കും വരെ 
ഞാൻ അടിമയാണ് 
മുതലാളിത്തത്തിന്റെ അടിമ 
ഇരുട്ടിൻ നിശബ്തയിൽ 
ഞാൻ സ്വപ്നങ്ങളുടെ കാമുകനാണ്
നാവ് എന്തൊരു സുന്ദരനാണവൻ 

ചൊക ചൊക ചൊമപ്പുള്ളവൻ 
കണ്ടാൽ പറയില്ലെങ്കിലും 
തൊലി കട്ടിയും കൂടുതലാ 
ചെരിഞ്ഞും ചാഞ്ഞും 
നീണ്ടും ചുരുങ്ങിയും നൃത്തം 
വെക്കുന്നവൻ 
അക്ഷരങ്ങളും അന്നവും ചവച്ചു തുപ്പുന്നവൻ
കടിച്ചു കീറുന്നതും ചവചരക്കുന്നതുമായ
ദന്ത നിരയെ സദാ പിടികൊടുക്കാതെ
പരിഹസിക്കുന്നവൻ
വാചാലൻ നുണയൻ
നേര് നേരോടെ പറയുന്നവൻ
ലോകം കുട്ടിചോറാക്കുന്നവൻ
തന്ത്രവും മന്ത്രവും വേദവും |
പറയുന്നവൻ
എല്ലി ല്ലാതെ സദാ കുഴഞാടുന്ന
നാവേ .......|
നിന്നോളം ഭയം എനിക്കിന്ന്
മറ്റോന്നിനോടും ഇല്ലജയം 


ഒരു സങ്കട പെയ്ത്തിൽ 

നീയും നിന്റെ ഓര്മകളും 
ഒലിച്ചു പോകണം എന്നാണു 
മനസ്സ് പറയുന്നത് 
മനസ്സും ചിന്തയും 
യുദ്ധത്തിലാണ് 
മറവിയും ഓര്മയും 
പോരടിക്കുക ആണ് ...
ആര്ക്കാവും ജയം
നിര്വചനം അസാദ്ധ്യം

5 അഭിപ്രായങ്ങൾ:

 1. എഴുതപ്പെടാത്ത ഡയറി താളുകളില് ശ്വാസം കിട്ടാതെ വിങ്ങിയാലെന്ത്?മൌനം വാചാലമാകുന്ന രാവിന്‍റെ ഇരുട്ടില്‍ നീ സ്വപ്നങ്ങളുടെ രാജകുമാരന്‍ അല്ലയോ തോഴാ..സന്കട പെയ്തില് ഒലിച് പോകും ഓ൪മകള് എന്നത് ശുഭ പൃതീക്ഷ മാത്രം ആകുമോ?മനസ്സും ചിന്ത യും പരാജയപ്പെട്ടു നീറി പുകഞ്ഞു മസ്തിഷ്ക ത്തിന്‍റെ യും ഹൃദയ ത്തിന്‍റെ യും മടക്കുകള്ില് കരയും ചില ഓ൪മയ്ക് മുന്നില്‍ ...മരണം വരെ ചിലപ്പോള്‍ അതു കഴിഞ്ഞും..ദുനിയാവ് നിയന്ത്രിക്കുന്ന വ൯ നാക്ക് തന്നെ. വാക്കുകള്‍ തീ൪ക്കുന്ന ഇണക്കവും പിണക്കവുംപി ന്നെ മൌനത്തിന്റ ചൂഷണവും സാക്ഷി.മഴതുളളികിലുക്കവും ഗൃഹാതുരത്വത്തിന്റ പ്രകന്പനങ്ങളാണ്........
  എല്ലാം നല്ല കവിത കള്..
  ഇനിയും വിരിയട്ടെ ഒരായിരം വരികള്‍ ..വാടികരിയാനും ഉണങ്ങി പൊഴിയാനുമല്ല. ഹൃദയ ത്തോട് ചേ൪ക്കാനും ഓ൪മകളൊന്നും നശ്വരമല്ലന്നറിയാനും...
  എന്റ മാഷിന് സ൪വ ആശംസകളും...........

  മറുപടിഇല്ലാതാക്കൂ
 2. ഒരു പിടിയരി.....................!!!!

  മറുപടിഇല്ലാതാക്കൂ
 3. ഐവാ ...ഇതോക്കെ ഉണ്ടായിട്ടാണോ ..ഇപ്പോഴാ കണ്ടത് ... കൊള്ളാല്ലോ സംഭവം ..

  മറുപടിഇല്ലാതാക്കൂ
 4. iniyum iniyum .....pirakkatte vaadikkariyaanum
  unangippozhiyaanum oraayiram pookkal...

  മറുപടിഇല്ലാതാക്കൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ