2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഹീല്‍ ചെരിപ്പ്

ഉണങ്ങി യെരിഞ്ഞ 
ബീഡിക്ക് നല്‍കിയ 
ചുംബനം പോലും 
നിന്‍റെ തളിരധരങ്ങള്‍ക്ക് 
നല്‍കിയിട്ടില്ല പെണ്ണേ ....

വലിച്ചെടുത്ത പുകയോളം 
ലഹരി പോലും
വലിച്ചടുപ്പിച്ച നിന്‍
അരകെട്ടിലുമില്ല
പിന്നേയും എന്തിനാ
ഈ ഉപ്പൂറ്റിയ പൊങ്ങിയ
കാല്‍ പാദം നിനക്ക് 

കാലം തീര്‍ത്ത മതില്‍

മറക്കാത്ത ഓര്‍മകളില്‍ 
മങ്ങാത്ത കളറുമായ് 
നാം ചേര്‍ത്തു വെച്ചതെത്ര 
വളപൊട്ടുകള്‍ 

പച്ചയും മഞ്ഞയും
വെളുപ്പും കറുപ്പുമായ് 
നാം നെയ്ത കനവുകള്‍
കവര്‍ന്നെടുത്തോ _ കാലം
നാം നെയ്ത കനവുകള്‍
കവര്‍ന്നെടുത്തോ

കളിയായി നമ്മളന്നു
ഉമ്മ വാപ്പ കളിച്ചപ്പോള്‍
ചെമ്പരത്തി പൂകൊമ്പില്‍
കെട്ടിയാട്ടിയ തൊട്ടിലുകള്‍
ഇന്നും നിന്‍ കണ്ണുകളില്‍
തെളിയുന്നുണ്ടോ

പെണ്ണായി നീ വിരിഞ്ഞതും
ആണായി ഞാന്‍ തെളിഞ്ഞതും
കരുണയില്ലാ കാലമന്നു
തീര്‍ത്ത മതിലുകളോ .....?????

വേലികള്‍

നാക്കാലിക്ക് കെട്ടിയ 
വേലികള്‍ എല്ലാം 
കാലം പൊളിച്ചു നീക്കി 
പേറു നിര്‍ത്തിയ 
പശുവിനു പിണ്ണാക്കും 
തരിശിട്ട ഭൂമിക്ക് 
വേലിയും വേണ്ട 
മണ്ണില്‍ കെട്ടിയ
മതിലുകള്‍ മനസ്സില്‍
കെട്ടിയപ്പോള്‍ ആണ്
നീയും ഞാനും നമ്മുടെ
ഹൃദയവും മരിച്ചത്
തരിശിട്ട മനസ്സിനേക്കാള്‍
മതിലുകള്‍ ചേരുക
ശവകോട്ടകള്ക്ക്ു തന്നെയാണ്
അശാന്തമായ ആത്മാവിന്റെത
അലച്ചിലിന് എങ്കിലും
ഒരു അതിരായെങ്കിലോ