2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കാലം തീര്‍ത്ത മതില്‍

മറക്കാത്ത ഓര്‍മകളില്‍ 
മങ്ങാത്ത കളറുമായ് 
നാം ചേര്‍ത്തു വെച്ചതെത്ര 
വളപൊട്ടുകള്‍ 

പച്ചയും മഞ്ഞയും
വെളുപ്പും കറുപ്പുമായ് 
നാം നെയ്ത കനവുകള്‍
കവര്‍ന്നെടുത്തോ _ കാലം
നാം നെയ്ത കനവുകള്‍
കവര്‍ന്നെടുത്തോ

കളിയായി നമ്മളന്നു
ഉമ്മ വാപ്പ കളിച്ചപ്പോള്‍
ചെമ്പരത്തി പൂകൊമ്പില്‍
കെട്ടിയാട്ടിയ തൊട്ടിലുകള്‍
ഇന്നും നിന്‍ കണ്ണുകളില്‍
തെളിയുന്നുണ്ടോ

പെണ്ണായി നീ വിരിഞ്ഞതും
ആണായി ഞാന്‍ തെളിഞ്ഞതും
കരുണയില്ലാ കാലമന്നു
തീര്‍ത്ത മതിലുകളോ .....?????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ