2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

വേലികള്‍

നാക്കാലിക്ക് കെട്ടിയ 
വേലികള്‍ എല്ലാം 
കാലം പൊളിച്ചു നീക്കി 
പേറു നിര്‍ത്തിയ 
പശുവിനു പിണ്ണാക്കും 
തരിശിട്ട ഭൂമിക്ക് 
വേലിയും വേണ്ട 
മണ്ണില്‍ കെട്ടിയ
മതിലുകള്‍ മനസ്സില്‍
കെട്ടിയപ്പോള്‍ ആണ്
നീയും ഞാനും നമ്മുടെ
ഹൃദയവും മരിച്ചത്
തരിശിട്ട മനസ്സിനേക്കാള്‍
മതിലുകള്‍ ചേരുക
ശവകോട്ടകള്ക്ക്ു തന്നെയാണ്
അശാന്തമായ ആത്മാവിന്റെത
അലച്ചിലിന് എങ്കിലും
ഒരു അതിരായെങ്കിലോ

1 അഭിപ്രായം:

  1. മതിലുകള്‍ക്ക് പിടിച്ചുനിര്‍ത്താനാവാത്ത ചില കാര്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ