2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

സമത്ത്വം സുന്ദരം

സമത്ത്വം സുന്ദരം
വാക്കത്ര മനോഹരം
ആറടിമണ്ണിനടിയില്‍
അല്ലാതെവിടെയാ സമത്ത്വം
ഗര്‍ഭാശയത്തില്‍ പോലുമില്ല 
ജനനത്തിലും മരണത്തിലുമില്ല
പട്ടടയിലും കുഴിമാടത്തിലുമില്ല
പള്ളി കാട്ടിലും സെമിത്തേരിയിലുമില്ല
മടിയിലെ കനം പോലെ
ചന്ദന മുട്ടിയിലും മാവിലും
ചകിരി ചൂളയിലും പട്ടട്ട
നക്കുപ്പിനു ഗതിയില്ലാത്ത
പാണനും പറയനും നായാടിക്കും
മേല്‍ കുഴിക്ക് താഴെ
കീഴ് കുഴിയില്‍ പട്ടുമെത്ത
മനുഷ്യ മക്കളെ ബഹുമാനിച്ചവന്‍റെ
പള്ളിക്കാട്ടിലെ മീസാന്‍ കല്ലിലും
കാണാം പ്രതാപത്തിന്‍
കല്ലും കടപ്പയും മാര്‍ബിള്‍ ഫലകവും
ദാരിദ്രത്തിന്‍ കള്ളി ചെടിയും
പിതാവിന്‍റെയും പുത്രന്‍റെയും
സെമിത്തേരിയിലും കാണാം
കൂടി കുറയലിന്‍റെ കുരിശടയാളം
എങ്കിലും വിവേചനത്തില്‍
അടയാളം നാട്ടിയ ആറടിക്ക്
താഴെ അവര്‍ ചിലപ്പോ
കണ്ടിരിക്കാം സമത്വം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ