2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

പടിഞ്ഞാറ് കിഴക്ക്

പടിഞ്ഞാറുമില്ല കിഴക്കുമില്ല
എങ്കിലും ഉദിക്കുന്നിടം കിഴക്ക്
അസ്തമിക്കുന്നിടം പടിഞ്ഞാറ്
ഈ പൂജ്യത്തില്‍ വട്ടത്തില്‍
തുടക്കമെവിടെ ഒടുക്കമെവിടെ 
നിശ്ചയമില്ല എല്ലാം സങ്കെല്‍പ്പം
തെക്കോട്ട്‌ എടുക്കും വരെ
തെക്ക് വടക്ക് നടന്നവന്‍ തെമ്മാടി
അപ്പോഴും തെക്കേത് വടക്കേത്
ഉദയാസ്ഥമയത്തിന്‍റെ ഇടവും വലവും
അല്ലാതെ എന്ത്
അക്ഷാംശവും രേഖാംശവും
എല്ലാം സങ്കെല്‍പ്പം "എന്തിന്"
അച്ചുതണ്ട് പോലും സങ്കെല്‍പ്പം
എന്നിട്ടും ഓടിയതും കണക്ക് പറഞ്ഞതും
തിരക്ക് പറഞ്ഞതും
ഉദയം കൊണ്ടവന്‍റെ സ്ഥാനം നോക്കി
ഇനിയും ഒടാനുണ്ട്
അസ്തമയം വരെ 'അല്ല '
ഇരുട്ട് പൂര്‍ണ്ണമാവും വരെ
ഇരുട്ടില്‍ പിന്നെ തെമ്മാടിയല്ല
പേടിപെടുത്തുന്ന നാമമാണ്
തിരക്കുകള്‍ ഒഴിഞെങ്കിലും കാണാം
തെക്കോട്ട്‌ എടുക്കുന്ന തിരക്കുകള്‍
ഈ തിരക്ക് കണ്ടു ഞാനൊന്ന്
ഊറി ചിരിക്കട്ടെ
ഉദിക്കാതേയും അസ്ഥമിക്കാതേയും
ഇരുട്ടില്‍ മുങ്ങാതെ തളരാതെ
ഓടുന്നവന്‍റെ കൂടെ ഇരുന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ