2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഹാപ്പി വിഷു

ഹാപ്പി വിഷു .!!!!!
രാവിലെ തട്ടി പിണഞ്ഞു എണീറ്റ്‌ കട്ടനടിച്ചു ഇരുക്കുംബോള്‍ ചുമ്മാ മാറത്തെ പോകെറ്റൊന്നു തപ്പി നോക്കി വട്ടചെലവിനു ഒരു മുട്ടി ഉറിപ്പ്യ പ്പോലും കയ്യില്‍ ഇല്ല . ഇന്നലെ കാശുമാവിന്‍ തോട്ടത്തിലെ പടര്‍ന്ന പന്തലിച്ച മാവിന്‍റെ ചോട്ടില്‍, ഉള്ള വട്ടത്തില്‍ അകത്തും പുറത്തും വെച്ച് പാപ്പറായ കീശ മാത്രം !
കുടുംബാംഗങ്ങള്‍ കാണാതെ അരയില്‍ തിരുകി വെച്ച പുകയില കൂടില്‍ നിന്ന് കുറച്ചെടുത്ത് കയ്യിലിട്ടു തിരുമ്പി മേലെ ചുണ്ടിനുള്ളില്‍ ഭദ്രമായി ഒളിപ്പിച്ചു. പുറത്തേക്ക് നടന്നപ്പോള്‍ ആണ് വാപ്പ പുറകില്‍ നിന്ന് വിളിച്ചു പറയുന്നത് പണി ഒന്നും ഇല്ലാതെ ആ അങ്ങാടി അളക്കാന്‍ പോകാതെ ഈ മൈസൂര്‍ വാഴയുടെ കന്നൊക്കെ ഒന്ന് കുഴിച്ചിട് ഡാ...
ഒരു അലസമായ മൂളല്‍ കൊടുത്തിട്ട് വാപ്പ കോപ്പാണ് എന്നും കരുതി നടന്നു മൈസൂര്‍ വാഴ നട്ടാല്‍ ഇന്ന് കാശ് കിട്ടുമോ? ഇല്ല അത് മുളക്കണം കൊലക്കണം മൂക്കണം കൊല വെട്ടണം വില്‍ക്കണം അതിനു മാത്രം ക്ഷമ എനിക്കുണ്ടോ?
ആട്യനും ടൈമനും ക്ലാവരും തള്ളിവിട്ടു കാശുണ്ടാക്കുനത് ഹരമാക്കി ഇരിക്കുന്ന എനിക്ക് ....ക്ഷമ ,ഇല്ല................
എങ്ങെനെ എങ്കിലും കാശ് ഉണ്ടാക്കിയേ ഒക്കൂ . സൈക്കിള്‍ സീറ്റിനു കണ്ണും മൂക്കും ഫിറ്റു ചെയ്ത പ്പോലെ ഉള്ള മോന്തയും കൊണ്ട് ചെന്നാല്‍ ആ ഹമുക്കീങ്ങള്‍ എന്നെ കളിയ്ക്കാന്‍ കൂട്ടില്ല വര്‍ഗ ബോധം ഇല്ലാത്ത മൂരാച്ചികള്‍ .ഇനിയെന്തു വഴി എന്ന് ചിന്തിച്ച് കുന്ത ക്കാലില്‍ ഇരിക്കുമ്പോള്‍ ആണ് വല്യ കുന്നു കോളനിയില്‍ ഒരു പടക്കം എന്നെ ഞെട്ടിച്ചു കൊണ്ട് പൊട്ടി തെറിച്ചത്‌ . ഈ ഉഗ്രശബ്ദം വെറും പൊട്ടലോ ചീറ്റലോ അല്ല . തലക്കകത്ത് ഉറങ്ങി കിടന്ന കുബുദ്ധിയുടെ ബഹിര്‍സ്ഫുരണം ആയിരുന്നു .
തലക്കകത്ത് ചലനം കിട്ടി, ചുണ്ടിനുള്ളിലെ പുകയിലെ തട്ടി
ഓടി കരൂള്‍ കുന്നിന്‍റെ മണ്ടയില്‍ ആടയാഭരണ ങ്ങളുടെ വര്‍ണ ശോഭയില്‍ തെളിഞ്ഞു നില്‍ക്കുന്ന സുന്ദരിയുടെ നഗ്ന പാദങ്ങളില്‍ തൊട്ടു വണങ്ങി. ഒരു കള്ളച്ചിരിയോടെ അവളുടെ മോന്ജേരുന്ന മുഖത്തേക്ക് ഒന്ന് നോക്കി . എന്നിലെ പൌരുഷം സട കുടഞ്ഞു പൊങ്ങി. ഞാന്‍ ഉടുമുണ്ട് അഴിച്ചു മാറ്റി ഒരു ഭാഗത്തേക്ക് വെച്ചു പതുക്കെ അവളുടെ പാദങ്ങളില്‍ നിന്ന് മുകളിലേക്ക് കയറി തുടങ്ങി . ഇപ്പോള്‍ ഏതാണ്ട് ഞാന്‍ അവളുടെ വിരിമാരിലാണ് . പതുക്കെ അവളുടെ കൈകളിലേക്ക് പകര്‍ന്നു. അവളുടെ ശരീമാകെ ഞാന്‍ മേഞ്ഞു നടന്നു അവളെ മൊഞ്ചത്തിയാക്കിയ ഓരോ ആഭരണവും ഞാന്‍ കൈക്കലാക്കി. അവളുടെ ശരീരം മുറിയുന്നതോ? കണ്ണില്‍ നിന്ന് കണ്ണ് നീര്‍ വാരുന്നതോ? എന്നെ അലട്ടുന്നില്ല . എന്‍റെ ലക്ഷ്യം പണമാണ് .
പണം പണം എന്ന മന്ത്രത്തോടെ ഞാന്‍ ഓരോ ആഭരണ പ്പൂവും കൂട്ടി വെച്ചു സഞ്ചിയിലേക്കിട്ടു നഗര മധ്യത്തിലെ ചവിട്ടു പാതയില്‍ വെച്ചു വില്‍പ്പന തുടങ്ങി
ആരവിടെ കടന്നു വരൂ ... കടന്നു വരൂ ....
നാളത്തെ പ്രഭാതത്തില്‍ നിങ്ങള്‍ക്ക് കണികണ്ടുണരാന്‍ നിങ്ങള്‍ തേടി കൊണ്ടിരിക്കുന്ന കണി കൊന്ന ഇതാ.... നിങ്ങളുടെ മുന്‍ബില്‍ ഒരു പിടിക്ക് അഞ്ചു രൂപ മാത്രം ....
ചൂടപ്പം പ്പോലെ വിറ്റു തീര്‍ന്ന കൊന്നപ്പൂവു നാലു മണിക്കൂര്‍ കൊണ്ട് നാനൂറു പോകെറ്റില്‍ ഞാനും പറഞ്ഞു ഹാപ്പി വിഷു .!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ