2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

തേങ്ങ

പ്രണയം ...
മുഖ പുസ്തക താള്‍
മുഴുവനും പ്രണയം
ഉദയം മുതല്‍ അസ്തമയം വരെ
പ്രണയം രുചിക്കാനും 
രചിക്കാനും വിധിക്കപെട്ട
സൈബര്‍ ജീവികള്‍
ഞാനും പ്രസ്താവിക്കുന്നു
പ്രണയം ഒരു തേങ്ങയാണ്
തേങ്ങയിലെ പച്ച
ഗ്രാമീണ കോതയുടെ കാന്തിയത്രേ ....
അല്ല ...ഏയ്‌ .. അല്ലല്ല
ജീവസുറ്റ പ്രണയ പ്രതീകമത്രേ
തൊണ്ടും നാരും
സാങ്കല്‍പ്പിക കാമനകള്‍
ഇഴപിരിയാത്ത ബന്ധങ്ങള്‍
എതിര്‍പ്പിന്‍റെ ഉറപ്പാണ്
ഉറപ്പേറിയ ചിരട്ട
മധുവിധുവിന്‍റെ മനോഹരിതയാണ്
വെളുത്ത കാമ്പ്
എല്ലാം കഴിഞ്ഞു അവസാനം പ്രണയം
എങ്ങോട്ടോ ഒലിച്ചു പോകുന്ന
വെള്ളമാണ് ....
അപ്പൊ പ്രണയം തേങ്ങയാണ്
തേങ്ങ തന്നെയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ