2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

പ്രഭാതവും പ്രദോഷവും

നല്ല പ്രഭാതവും 
പ്രദോഷവും നേരാം
പുതുവത്സര ആശംസകള്‍
 അയക്കാംപക്ഷെ .....
പ്രഭാതത്തിന്റെ കുളിരുള്ള
പ്രദോഷത്തിന്‍ ചാരുതയുള്ള
പുതു വല്‍സരത്തിന്‍ പ്രതീക്ഷയുള്ള 
ഒരു ഹൃദയം മാത്രം

 എനിക്കില്ലാതെ പ്പോയി
കാലത്തിനെ കല്ലെറിഞ്ഞു ഓടിച്ചവനും
മതത്തിനെ കഠാര ആക്കിവനും
മാര്‍ഗത്തിന് മാര്‍ജാരന്‍ ആയവനും
രാഷ്ട്രത്തെ സ്വയം ഭോഗിച്ചവനും
സഹോദരനെ പിന്നില്‍ നിന്ന് 

കുത്തിയവനും
കളങ്കമില്ലാത്ത എന്‍ കരളില്‍
കാപട്യത്തിന്‍ വിത്ത് പാകി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ