2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

രോമം

രോമം
വെറും രോമം
ആദ്യം പുറം ലോകം കണ്ടവന്‍
എന്നിലേയും നിന്നിലേയും
ആദ്യആഘോഷം അമ്പുട്ടാന്‍ 
രോമത്തില്‍ കത്തി വെച്ച അന്നത്രേ
കാലം കാര്ന്ന ബാല്യത്തിന്‍റെ
അവസാന അടയാളവും രോമം
യൌവനത്തിന് സ്വാഗതമരുളിയതും
രോമം കരിമീശക്കും പുഷ്പിണിക്കും
പ്രായത്തിന്‍റെ അടയാളവും രോമം
ഇഷ്ടസുഹൃത്തിനെ സ്നേഹം കൊണ്ട്
വിളിച്ചതും രോമനെന്നു
പുശ്ചം ഭാവിച്ച ശത്രുവിനെ
എറിഞ്ഞു വിട്ടതും രോമനാമം കൊണ്ട്
കാലമിപ്പോ വീണ്ടും രോമത്തിലൂടെ
വാര്‍ദ്ധക്യം അറിയിക്കുന്നു
രോമത്തിനു വെള്ളി വരി നല്‍കി
ഒന്നായി രണ്ടായി അങ്ങനെ മുഴുവനായി
വെള്ള നിറം പടര്‍ന്നു പരക്കുമ്പഴേക്കും
മറ്റൊരു വെള്ളയാല്‍ ഞാന്‍ മൂടപെട്ടിരിക്കും
ഞാനെന്ന ദേഹം മണ്ണായി കഴിഞ്ഞാലും
മണ്ണില്‍ അലിയാതെ പിന്നെയും കുറച്ചു നാള്‍
അതാണ്‌ രോമം .....
രോമത്തിന്‍ നാമത്തില്‍ അഭിസംബോധന
നടത്തിയ സതീര്‍ത്ഥ്യന് സായാഹ്ന വന്ദനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ