2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മരണം

ശബ്ദമുഖരിതമായ
തിരക്കേറിയ ജീവിത വഴിയിൽ
ആരുമറിയാതെ നിശബ്ദമായ്
നീ എന്നെ പിടിക്കണം
വെളളി വര വീണ കണ്ണാടി കാഴ്ചയിൽ
നീ എന്നോടോപ്പമെത്തി എന്നറിയാം
വേദനകളും വേവലാതികളും അറിയിക്കാതെ നീ എന്നെ കീഴ്പെടുത്തണം
തീര്ന്നില്ല ഒരു അപേക്ഷ കൂടിയുണ്ട്
ലോകത്തെ നോക്കി നിനക്കും മുന്നേ
പോയവൻ ഞാനെന്ന ഭാവത്തിൽ
കണ്ണുകൾ അടച് കളള ചിരി
ചിരിക്കണം
ശബ്ദമില്ലാതെ വന്ന്.നീ എന്നെ പിടിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ