2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

തണ്ടൊടിഞ്ഞ റോസിന്

എത്ര കരുതലോടെ ആണ് ഞാന്‍ നിന്നെ മണ്ണില്‍ കുഴിച്ചിട്ടു വെള്ളമൊഴിച്ച് തടംപിടിച്ചു പരിപാലിച്ചത് .ഒരു ഉദ്യാന പാലകന്‍റെ ഗര്‍വോടെ ഓരോ തൂംബിലും തളിരിലും ഞാന്‍ മിഴിനട്ടിരുന്നു ആദ്യമായ മൊട്ടിട്ട പൂവിനോട് എനിക്കെന്ത് പ്രണയമായിരുന്നു . എത്ര തവണ ഞാനതിനെ ചുംബിച്ചു . എന്നിട്ടും പകലോന്‍റെ കരുത്തിനെ ജയിക്കാനാവാതെ നീയും നിന്‍റെ പുഷ്പവും വാടി കരിഞ്ഞു നിലം പതിച്ചു . യാഥാസ്ഥിതിക വാദികള്‍ അന്നേ പറഞ്ഞതാ പൂവിനും ചെടിക്കും വെള്ളം കളഞ്ഞു സമയം പാഴാക്കല്ലേ എന്ന് .... കാഴ്ഫലമില്ലാത്ത ഒന്നും കൃഷി ചെയ്യരുത് എന്ന് . എന്നിട്ടും ഞാന്‍ അത് കേള്‍ക്കാതെ നിന്‍റെ ബാഹ്യ സൌന്ദര്യത്തില്‍ ആകൃഷ്ടനായി നിന്നെ സ്നേഹിച്ചു താലോലിച്ചു .. ഈ അരസ വിരസതയില്‍ ഇച്ചിരി കിന്നാരം ചൊല്ലാനും നിന്‍റെ പരിമളവും സൌന്ദര്യവും ആസ്വദിക്കാനും ഞാന്‍ നടത്തിയ ശ്രമം .... വീണ്ടും ഞാന്‍ തോറ്റ് തുന്നം പാടി ഇഷ്ടപെടുന്നത് നഷ്ടമാവുമ്പോള്‍ ബാക്കി ആവുന്നത് വേദന മാത്രമാണ്

അല്ലേലും എട്ടിലെ പൊട്ടന്‍ എന്നും ഒരു പൊട്ടനാ

(തണ്ടൊടിഞ്ഞ റോസിന് ആദാരാഞ്ഞലികള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ