2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഇന്ന് നഷ്ടമായ ഇന്നലെകളിലും

ഇന്ന് നഷ്ടമായ 
ഇന്നലെകളിലും.
പെഴ്തു തോര്ന്ന 
മഴ തുളളികളിലും.
ജീവിതമെന്ന ട്രിപ്പീസ് 
കളി അവസാനിക്കുന്നു
സ്വപ്നം വിതച്ച വിത്തുകൾ
കാലത്തിന്റെ കാകൻ
കൊത്തിയെടുത്ത് പോയി
കൈ കൊട്ടി ഒരു ബലിക്ക്
കാത്തുനിൽക്കാതെ
ചാഞ്ഞും ചെരിഞ്ഞും നോക്കി
ക്കൊക്കിലൊതുക്കി പറന്നു.പോയ്‌
ഇനിയും എനിക്കൊഴുകണം
പുഴയായി അല്ല
കണ്ണീർ ചാലുകളായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ