2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

അളവ് തൂക്കത്തിന്‍റെ

അളവ് തൂക്കത്തിന്‍റെ
ഏതൊരു സൂചി മുനക്കും
സ്ഥായീഭാവമില്ല
ഞാനെന്ന തെറ്റില്ലെങ്കില്‍
നീ എന്ന ശരി ഉണ്ടാവില്ല
നീയും ഞാനും
ആപേക്ഷികതയുടെ കേവല 
ചാലക രൂപങ്ങള്‍ മാത്രം
അടിപതറിഎങ്കിലത്
ആറടിയോളം മാത്രം
പൊങ്ങി പറന്നാലും പറപ്പിചാലും
മലര്‍ക്കെ കിടന്നു പറക്കും
നാല് തോളെല്ലുയരത്തോളം
തുറുപ്പിച്ചു നോക്കുന്ന കണ്ണേ ....
നിനക്കും എനിക്കും
ഒരു നാള്‍ അടഞ്ഞേ മതിയാവൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ