2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

സ്നേഹം

നീ എന്ന സ്നേഹത്തിലേക് 
എത്ര ആധികാരികതയോടെ 
ഞാനെന്‍റെ വേരൂന്നി ആഴ്ന്നിറങ്ങിയത് 
കരയെ തൊടുന്ന കടല്‍ പോലെ 
കാറ്റിനെ പുല്‍കുന്ന ഇല പോലെ 
ആടി തിമിര്‍ത്തും പാടിതിമിര്‍ത്തും 
വെമ്പി അണയുന്ന മഴത്തുള്ളിയും മണ്ണും 
ഒന്നായി അലിയും പോലെ
നമുക്ക് പരസപരം അലിഞ്ഞലിഞ്ഞു
പ്രണയത്തിന്‍റെ സ്വര്‍ഗം ഭൂമിയില്‍ തീര്‍ക്കണം
ആദി പിതാവിനും മാതാവിനും
അനുരാഗം വിലക്കിയ
സ്വര്‍ഗം നാണിക്കട്ടെ
സ്വയം മറക്കുന്നനമ്മുടെ
പ്രണയ രാഗം കേട്ട്
ഇരു ധ്രുവങ്ങളിലെ അകലത്തെ പോലും
ചെറുതാക്കി നമുക്ക് പ്രണയിക്കണം

(*** ആദത്തേയും ഹവ്വയേയും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ വിഷയത്തില്‍ എനിക്കൊരു യോജിപ്പും ഇല്ലാട്ടോ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ