2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

തനിയേ

തനിയേ നടന്നു 
ഞാന്‍ അകലുംബോഴും 
കാണും വദനങ്ങളില്‍ 
പരതുന്നു കണ്ണുകള്‍ 

കുളിര്‍ തെന്നലില്‍ 
വന്നന്നെ ചുംബിച്ച 
മധുരമാം അധരങ്ങളില്‍
ആണെന്‍ ചിന്തകളത്രയും

കാറ്റായോ കുയിലായോ
കണ്ണിനു കുളിരേകും
മാരിവില്‍ അഴകായോ
അരികെലെത്തും സഖീ
മധുര സ്മരണകള്‍

തേടുന്നു ഞാനെന്നും
കുറുമ്പി തന്‍ രൂപത്തെ
തിരയുന്നു ഞാനിന്നും
എന്‍ പ്രണയ രൂപത്തെ

*********എന്നാലും ന്‍റെ പെണ്ണേ .... നിനക്കെന്ത് കുശുമ്പാ .......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ