2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പൂവ്

നിന്‍റെ മധുവിധുവിന് 
ചതഞ്ഞരഞ്ഞു മരിക്കാനല്ല
ഞാന്‍ മൊട്ടായി വിരിഞ്ഞതും
പൂവായി വിടര്‍ന്നതും
നിന്‍ കാര്‍കൂന്ത ലിന് 
അലങ്കാര മാവാനോ..? 
കാറ്റ് പോയ അപ്പന്‍റെ
നെഞ്ചത്ത്റീത്തായി
ചീഞ്ഞഴുകാനോ അല്ല
എന്‍റെ സുന്ദര സുരഭില ജന്മം
എനിക്കും മോഹങ്ങള്‍ ഉണ്ട്
ഒരായിരം അണ്ഡവുമായി
ഇണയെ കാത്ത് കിടക്കുന്ന
ഒരു കാമുകിയാണ് ഞാന്‍
കാമുകനാം കരിവണ്ടില്‍
കാല്‍ പാദങ്ങളില്‍
എനിക്കുള്ള ബീജവും
എന്‍റെ കാമവുമുണ്ട്
സകല സൌന്ദര്യ സൌരഭ്യമോടെ
ഞാനെന്‍ കരിവണ്ടിനെ
ഇച്ചിരി മധു നല്‍കി സ്വീകരിക്കട്ടെ
എനിക്കിനിയും പിറക്കാന്‍
നുള്ളിയും പിച്ചിയും
കൊല്ലല്ലേ നീ എന്നെ
ഞാനൊന്നു ഞെട്ടറ്റു വീഴട്ടെ
മൂപ്പുള്ള കായായ്
കാമ്പുള്ള കനിയായ്‌
©കൊമ്പന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ