2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഇനിയുമെന്നെ കൊല്ലരുത്

അരുത് ഇനിയുമെന്നെ കൊല്ലരുത് 
പാപ ഭാരത്തിൻ മാറാപ്പുമേറ്റിഞാൻ 
ചുടല യക്ഷിയായ് ശ്മശാന കെട്ടിനുളളിൽ
ഇരുട്ടിനോടും ആത്മാക്കളോടും സല്ലപിക്കവെ
മന്ത്ര തന്ത്ര ജാലവിദ്യകളുടെ ഇരുമ്പാണിയുമായി നീ എന്നെകൊല്ലരുത്


നിന്റെ വ്യവസ്ഥിതിയോട് കലഹിച്ചു
പിണ്ഡം നിനക്ക് ബലിയായി നൽകി
പടിയിറങ്ങി പോന്നിട്ടും
നിന്റെ കണ്ണുകൾ പ്രതികാര ദാഹവുമായി എന്നെ തേടുന്നതെന്തിനു
അരുത് ഇനിയുമെന്നെ കൊല്ലരുത്

നിശബ്ദം നിറഞ്ഞൊഴുകുന്ന
കണ്ണീരിനെ കളളിചെടികൾക്ക് വളമായും
നെഞ്ചകത്ത് മുഴങ്ങുന്ന ഗദ്ഗദങ്ങളുടെ
പെരുമ്പറ കൊട്ടിനെ കാറ്റിനു നാദമായും
നൽകി ഈ ദേഹി പിണ്ടമില്ലാതെ കഴിയട്ടെ
അരുത് വീണ്ടുമെന്നെ കൊല്ലരുത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ