2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ആയുസ്സ്

നടന്നു തീര്‍ത്ത വഴിയില്‍ 
എവിടെയോ ഞാനെന്‍ 
ആയുസ്സിന്‍റെ ഭാണ്ഡം മറന്നു വെച്ച് 
കണ്ണില്‍ ഇരുട്ട് വിരുന്നു വരുന്നു 
ഓര്‍മകളെ എല്ലാം മറവികള്‍ അപഹരിച്ചു 
അസ്തമനത്തിന്‍റെ അന്തിചുവപ്പില്‍ 
ഞാനടുക്കാന്‍ നേരമായി 
ലാഭ നഷ്ടങ്ങളില്‍
നഷ്ടകണക്കിനാണ് വലുപ്പം കൂടുതല്‍
കൂടണയാന്‍ വെമ്പുന്ന
പറവകളെ പോലെ
ചിറകിട്ടടിച്ചു ഞാനും
ഒരു നേര്‍ത്ത ബിന്ദുവായി
അസ്തമയത്തിലേക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ