2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിലാവില്‍ മാനം നോക്കി കിടക്കണം

നിലാവില്‍ മാനം നോക്കി കിടക്കണം 
ഒരു നാടന്‍ ബീഡിക്ക് തീ കൊടുത്ത് 
പ്രകൃതിയില്‍ ധൂപ ശില്പങ്ങള്‍ തീര്‍ക്കണം 
മനസ്സില്‍ ചിന്തകളുടെ തേര് തെളിച്ചു 
വട്ടത്തില്‍ പുക വിടണം 
വട്ടം ശൂന്യമാണ് 
ശൂന്യതയില്‍ നിന്ന് തുടങ്ങി 
വലിയ ശൂന്യതയിലേക്ക് ആണ്
യാഥാര്‍ത്ഥ്യം എത്തുന്നത്
സ്വപ്നം വലിയ ലക്ഷ്യത്തിലേക്കും
സ്വപ്നവും യാഥാര്‍ത്യവും
ഒന്നാവുന്നതിനു മുമ്പേ
ഞാനും ഈ ബീഡി കുറ്റിയും
പുകഞ്ഞെരിഞ്ഞു തീരും
അതിനു മുമ്പ് ഒരു തവണ കൂടി
ഞാനൊന്ന് വട്ടത്തില്‍ പുക വിടട്ടെ

(പോന്നു മോനെ ജീവിതം ഒരു ഞാണിമ്മേല്‍ കളിയാ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ