2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

അവന്‍ മരണപെട്ടിരിക്കുന്നു ഇവിടെ ....

അവന്‍ മരണപെട്ടിരിക്കുന്നു ഇവിടെ ....

തേടുക ആയിരുന്നു ഞാന്‍ 
സദാ സമയവും 
ഭക്തിയുടെ അരണ്ട വെളിച്ചമുള്ള 
പള്ളി മിനാരങ്ങള്‍ക്ക് താഴെ 
മിമ്പറില്‍ നില്‍കുന്ന ഖതീബിന്‍ 
നീളന്‍ കുപ്പായത്തിനരികില്‍
അപ്പോയല്ലേ കപട ഭക്തിയുടെ
താടി രോമാങ്ങല്‍ക്കുള്ളിലൂടെ
നീ കടന്നു കളഞ്ഞ അടയാളം
ഞാന്‍ കണ്ടത്
ഞാന്‍ മാത്രമല്ല നീയും
ഇവിടെ അസ്വസ്ഥതയുടെ
ഉടമ ആയോ

സ്വയം ഉരുകി ചാവുന്ന
മെഴുകുതിരികള്‍ക്ക് പുറകിലെ
രൂപ കൂടിലും പ്രതി പുരുഷന്‍റെ
ളോഹക്ക് അടുത്തും ഞാന്‍
നിന്നെ പരതി
ഇല്ല
അവിടെയും ഇല്ല നീ
കൊന്തയിലെ മുത്തുകള്‍ക്ക്
ഇടയിലൂടെ നീ ഊര്‍ന്നിറങ്ങി മുങ്ങി
കള്ളന്‍ ആന കള്ളന്‍ ആണ് നീ ....

അല്ലെങ്കില്‍ ഇവിടെയും
നീയും ഞാനും അസ്വസ്ഥന്‍

നീറി കത്തുന്ന കരിന്തിരിക്കിടയിലും
ഞാന്‍ നിന്നെ തേടി എത്തി
വീണ്ടും നീ എന്നെ പറ്റിക്കുന്നു
പോറ്റിയുടെ കൌബീന കോണിലൂടെ
നീ ഊര്‍ന്നിറങ്ങി തടിതപ്പി
സാംബ്രാണി പുകയും
കുന്തിരക്ക മണവും നിനക്ക്
അസഹ്യമല്ലെന്ന് എനിക്കറിയാം

ഇവിടെയും നീയും ഞാനും അസ്വസ്ഥന്‍

വിപ്ലവം കൊള്ളുന്ന രക്ത പതാക
കീഴില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ആണ്
നീ പറയുന്നത് നീ എന്നില്‍ ഉണ്ടെന്നു

ഇല്ല !
എന്നില്‍ നീ ഉണ്ടെങ്കില്‍
ഞാന്‍ നിന്നെയും പരതി ഇറങ്ങില്ലല്ലോ ?.

ജഡങ്ങളും കബന്ധങ്ങളും നിറഞ്ഞ
രക്തം മണക്കുന്ന തെരുവുകളിലും
നീ വന്നില്ല
ഒളിച്ചോടി നീ ഭീരു
അവസാനം ഞാന്‍ കൊതിച്ചു
ചോര വാര്‍ന്നൊഴുകി
കാലിട്ടടിച്ച്‌ കരയുന്ന
"ശത്രുവും ശത്രുതയും" അറിയാത്ത
പിഞ്ചു കുഞ്ഞുങ്ങളുടെ
മുറിവില്‍ എങ്കിലും
നീ ഉണ്ടാകുമെന്ന്
ഇല്ല അവിടേയും നീ ഇല്ല
കാഴ്ചകളില്‍ നിന്ന്
നിന്‍റെ കണ്ണുകള്‍ നീ
ഇറുകി അടച്ചോ
കേള്‍വികളില്‍ നിന്ന്
നിന്‍റെ കാതുകളും നീ
കൊട്ടി അടച്ചോ ....?????

നിന്‍റെ മൂക്കിനു ചുടു ചോരയുടെ
മണം എന്തെന്ന് ഇനിയും അറിയില്ലേ ...
പിന്നെ എന്തെ നീ ഇങ്ങനെ ഒളിച്ചു കളിക്കുന്നത്
അല്ല ഒളിച്ചു കളി അല്ല
എനിക്ക് തെറ്റ് പറ്റി
എനിക്കും മുമ്പേ .. നീ
ഹൃദയം പൊട്ടി മരിച്ചിരിക്കുന്നു .!!!!!

(ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക് പൊങ്കാല ഇടാന്‍ കൊമ്പന്‍റെ മുതുകത്ത് സൌകര്യം ഉണ്ടായിരിക്കുന്നതാണ്‌ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ