2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

സ രി ഗ മ പ ധ നി സ

സ രി ഗ മ പ ധ നി സ 
കറുപ്പും വെളുപ്പും അണിഞ്ഞു 
ഇണ ചേര്‍ന്ന് കിടക്കുന്ന കട്ടകള്‍ 
നിന്‍റെ ഉയര്‍ച്ച താഴ്ചകളില്‍ 
നിന്നില്‍ നിന്ന് ഉയരുന്ന സ്വശോചാസങ്ങള്‍ 
വിരസതയില്‍ നിന്നുള്ള മുക്തസ്വരമാവുന്നു 
നിന്നിലെ സീല്‍ക്കാരങ്ങള്‍ എന്‍ 
സന്തോഷ സുദിനത്തിന്‍റെ താള മേളവും
കുടവയറിന്‍റെ കരി മഷി കണ്ണിലെന്‍
വിരലുകള്‍ സര്‍വ്വം മറന്നു
നടനം നടത്തുമ്പോള്‍
കാതിലേക്ക് എത്തുന്ന
കുളിരോര്‍മകള്‍ക്ക് അവളുടെ സുഗന്ധമാണ്
ഇനിയുമൊരു പാഴ് ശ്രുതിക്കായ്
ചെവിയോര്‍ത്ത് ഞാനിവിടെ
തനിച്ചു പാടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ