2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ബാല്യം അണപൊട്ടി

ബാല്യം അണപൊട്ടി
ഒഴുകി കാലടിയിൽ 
ഒരു ചുവന്ന വര തീർത്തു
ഇനി നീ വെറും പെണ്ണല്ല 
സാങ്കൽപ്പിക അതിരുകളുണ്ട്
ചാടി കടക്കരുതെന്നൊരു മുത്തി
നെഞ്ചിൽ വിരിഞ്ഞ 
പൂവിലായിരുന്നുകൌമാരം
മൂടിപുതച്ചിട്ടും എത്ര കണ്ണുകളാ
കൊത്തി വലിച്ചത് ആർത്തിയോടെ
ആര്ത്തവ മില്ലെങ്കിൽ പിന്നെ
ആവർത്തനമില്ല ഭൂമിക്ക്
ആര്ത്തവ മില്ലെങ്കിൽ
നിനക്ക്മഹത്വവുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ