2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

അക്ഷരങ്ങളും വാക്കുക്കുകളും

അക്ഷരങ്ങളും വാക്കുക്കുകളും
കുമിഞ്ഞു കൂടുന്നു എന്‍റെ മുമ്പില്‍.
ആരൊക്കെയോ ചവച്ചു തുപ്പിയതും
ശൂന്യതയിലേക്ക് വലിച്ച് എറിഞ്ഞതും
സ്വര്‍ണത്തേക്കാള്‍ വിലപിടിച്ചതും
വാളിനേക്കാള്‍ മൂര്ച്ചയുള്ളവയും
കണ്ണീരിന്‍ ഉപ്പും പകയുടെ തീയും 
ആണ് അവയില്‍ പലതും
കൂട്ടത്തില്‍ എന്നിന്നില്‍ നിന്ന്
പിറന്ന ചാപിള്ളകളും
ഇച്ചിരി നാടന്‍ ആണെങ്കിലും
വയസ്സായി പുകപിടിച്ച
ചിലതുണ്ട് അതില്‍
കാണാന്‍ ഭംഗി ഇല്ലെങ്കിലം
അവക്ക് താരാട്ടിന്‍റെ ഈണവും
അമ്മിഞ്ഞയുടെ മണവും ഉണ്ട്
അത് കണ്ടോ നീ .........?
ഇത്തിരി ചെത്തി മിനുക്കി
അളവും വളവും ഒത്തവ
അവക്ക് ഗുരുനാഥയുടെ രൂപമുണ്ട്
പ്രണയത്തിന്‍റെ കൊഞ്ചി കുഴയലാണ്
ചിലതിന്‍റെ രൂപം
ഇതില്‍ ഏതിനെ എങ്ങിനെ
അടുക്കി പെറുക്കി വെച്ചാലാണ്
നീ സന്തോഷിക്കുക
ഏതൊക്കെ കൂട്ടി ചേര്‍ക്കുമ്പോള്‍ ആണ്
എന്‍റെ മനസ്സിനെ നിനക്ക് വായിക്കാനാവുക
നീ എന്ന രൂപത്തിന്ചാര്‍ത്തി തരാന്‍
പറ്റുന്ന ഒന്ന് പോലും ഇതില്‍ ഇല്ലാതെ
പോയല്ലോ ........................
.................................................................
..................................................................
..................................................................
ഇനിയിപ്പോ നിന്നെഞാനെന്തു വിളിക്കും പെണ്ണേ ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ