2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

രക്ഷാബന്ധന്‍

നിന്നില്‍ ഞാന്‍ വരിഞ്ഞു കെട്ടിയത് 
കേവല ചന്ദന ചരടുകള്‍ അല്ല 
നിനക്കും എനിക്കും ഇടയില്‍ 
പാലിക്കേണ്ട അകലത്തിന്‍റെ ദൂരവും 
മറകളുടെ വീതിയുമാണ്‌ 
മാറിലെ മുഴുത്ത മാംസങ്ങളും 
നീണ്ടു കിടക്കുന്ന കാര്‍കൂന്തലും 
നയന മനോഹര കരിമഷി കണ്ണും
എനിക്കിന്ന് അലങ്കരത്തേക്കാള്‍ ഉപരി
ഉയിരിന് നേരെ നീണ്ടു വരുന്ന
കണ്ണില്ലാ കരങ്ങള്‍ ആണ്
കൊത്തി വലിക്കുന്ന നോട്ടങ്ങള്‍ കൊണ്ട്
എന്നെ ഭീതി പെടുത്തുന്ന കണ്ണുകളില്‍
എനിക്ക് കാണാം
ചെവിയില്‍ ആഘാതമായ്
വന്നു പതിക്കുന്ന വാര്‍ത്തകള്‍
ഈ വര്‍ ണ മനോഹര നൂലിഴകള്‍
നിന്‍റെ കയ്യിലോ കാലിനോ അല്ല
നിന്‍റെ കണ്ണിനും കരളിനും
കുറുകെ ഞാനെന്‍റെ രക്ഷാബന്ധന്‍
വരിഞ്ഞു കെട്ടട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ