2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

തേങ്ങ

ജീവിതം വലിയ ഒരു പൊളിക്കാത്ത തേങ്ങയാണ് 
തെങ്ങില്‍ തേങ്ങാ കുലയില്‍ 
മഞ്ഞ ലോഹം പോലെ 
മനോഹര വര്‍ണ്ണമായി 
നിറഞ്ഞു നില്‍ക്കുന്ന 
പൂക്കുല പോലുള്ള ശൈശവം
വണ്ടിനും ചെള്ളിനും കൊടുക്കാതെ 
കാക്കുക്കുന്ന കവചങ്ങള്‍
ഞെട്ടറ്റു വീഴാതെ ഒരുപാടു കാത്ത
മച്ചിങ്ങ പോലുള്ള ബാല്യവും
മധുര്യമാം മനസ്സുമായ് തുള്ളി തെറിക്കും
കരിക്ക് പോലുള്ള കൌമാരവും
മൂപ്പെത്തി പാല്‍ നിറയും യൌവനവും
നീരുവറ്റി ഉണങ്ങി ചടക്കുന്ന വാര്‍ദ്ധ്യക്ക്യവും
എല്ലാം പുറം മോടിയില്‍
ഭംഗി യുള്ള എണ്ണ കായകള്‍
പുറം തൊട്ടാല്‍ മിനുസമെങ്കിലും
അകം തൊട്ടാല്‍ നാരും ചോറും
ഉറപ്പുള്ള ചിരട്ടയും
കാമ്പുള്ള മനസ്സും
വെള്ളം പോലെ സ്ഥിരതയില്ലാത്ത
ചിന്തയും
ഒടുക്കം എണ്ണക്കോ പാലിനോ
കറിക്കോ ചമ്മന്തിക്കോ
അരഞ്ഞും വെന്തും തീരേണ്ട ജന്മം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ