2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഒരിലഞ്ഞിതന്‍ ഗന്ധമായ്‌

ഒരിലഞ്ഞിതന്‍ ഗന്ധമായ്‌ 
ഒരു ഇശലിന്‍ നാദമായ് 
പ്രാണ സഖീ നീ എന്നില്‍ 
അലിഞ്ഞു വെങ്കില്‍ 

പറയാത്ത കഥകളും 
പാടാത്ത പാട്ടുകളും 
മീട്ടാത്ത ഈണങ്ങളും
നിനക്കായ് മാത്രം
ഞാന്‍ ബാക്കി വെക്കും

പ്രണയം നിറയും നിന്‍
നീല നയനങ്ങളില്‍
സര്‍വ്വം മറന്നു ഞാന്‍
തപസ്സിരിക്കും

ആരാരും കാണാത്ത നിന്‍
സ്നേഹത്തിന്‍ മാണിക്യം ഞാന്‍
ആരാരും അറിയാതെ സ്വന്തമാക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ