2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

വിമര്‍ശനം

തല്ലിക്കോ നിനക്ക് എന്നെ 
തലോടാന്‍ ആവുമെങ്കില്‍ 
ഉപദേശിച്ചോ നിന്നില്‍ 
പകര്‍ന്നു നല്‍കാന്‍ 
നിര്‍ദേശം ഉണ്ടെങ്കില്‍ 
കടുത്ത അമര്‍ഷത്തോടെ 
നീ എന്നെ തുറിച്ചു നോക്കിക്കോ 
നിന്‍റെ കണ്ണുകളില്‍ ഇത്തിരി
സ്നേഹമുണ്ടെങ്കില്‍
വേണമെങ്കില്‍ നാല്
തെറിയും വിളിച്ചോ
എന്നെ ചേര്‍ത്തു പിടിക്കാന്‍
നിനക്ക് ആവുമെങ്കില്‍
ഇതൊന്നുമില്ലെങ്കില്‍
എന്‍റെ വഴികളില്‍ നീ ഉണ്ടാവരുത്
തെറ്റ് അടയാളത്തിന്‍റെ
ചുവപ്പ് മഷികൊണ്ട്
(ഗുണകാംഷ ഇല്ലാത്ത വിമര്‍ശനം ഒരു തരം ആളാവല്‍ മാത്രമാണ് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ