2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പെണ്ണേ... നീ... ഇന്നും ...! പെണ്ണാണോ....,..?

ഇന്നും ഒന്ന് കണ്ണുരുട്ടിയാൽ 
നിൻ മിഴികളിൽ ഭയം നിഴലിക്കുമെങ്കിൽ 
അൽപ്പംശൃംഗാരമെൻ 
നായനാബുജങ്ങളിൽ വിരിയവേ
നിൻ വദനം ലജ്ജാ വിഹീനമായ് മാറുമെങ്കിൽ 
ചൂലെടുത്ത് ജയിക്കേണ്ട യുദ്ധങ്ങളെ 
കണ്ണീരിൽ യാചിച്ചു ജയിക്കുമെങ്കിൽ
ആരോടും.ചൊല്ലല്ലേ എന്ന് പറഞ്ഞു
നിൻ കാതിൽ മൊഴിഞ്ഞ രഹസ്യം
നിന്നെ ഇന്നും വീര്പ്പ് മുട്ടിക്കുമെങ്കിൽ
അങ്ങേ വീട്ടിലേക്ക് നോക്കുമ്പോൾ
കുശുംബ് തല പൊക്കുമെങ്കിൽ
മുഖസ്തുതിയിൽ മന്ദഹാസം പൂകി
നീ പുഞ്ചിരി.തൂകുമെങ്കിൽ
തിരിഞ്ഞുകിടന്ന കിടപ്പറ പിണക്കങ്ങളിൽ ഇന്നും നീ തന്നെ ജയിച്ചു വെങ്കിൽ
പെണ്ണേ... നീ... ഇന്നും ...!
പെണ്ണാണോ....,..?
അടിവയറ്റിൽ ജീവകണമൂറി
നിന്റെ ഉയിര് അകലും വരെ
പ്രാര്ത്ഥനയും കരുതലും
നിന്നിൽ സധാ സജീവമെങ്കിൽ
നീ വെറും പെണ്ണല്ല പൊന്നേ...
പ്രപഞ്ചത്തേക്കാൾ വലിയ പ്രപഞ്ചവും
സ്വർഗത്തേക്കാൾവലിയ സ്വർഗ്ഗവും
നീ ആണ് പെണ്ണേ.....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ