2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

സ്നേഹം എന്ന മൂന്നക്ഷരം

സ്നേഹം എന്ന മൂന്നക്ഷരം
ഇല്ലെങ്കില്‍ ഞാനും നീയും |
നമ്മുടെ ലോകവും എന്നേ
തകര്‍ന്നേനേ ......
സഹനം എന്ന മൂന്നക്ഷരം
ഇല്ലെങ്കില്‍ ഞാനും നീയും
നമ്മുടെ മക്കളും 
എന്നേ യാത്ര ആയേനെ
മൂര്‍ച്ചയുള്ള വാക്കിനും
കൂര്‍പ്പിച്ച നോക്കിനും
പിടികൊടുക്കാതെ
ജയിപ്പിച്ച നിര്‍ത്തിയ
പുറം തോടിന്
അകത്ത് ഉരുകുന്ന
നോവിന്‍റെ വേവിനെ
തടയാന്‍ ആയില്ലെന്ന്
നിന്‍റെ കണ്ണില്‍ നോക്കി
ഞാന്‍ വായിക്കുമ്പോള്‍
സ്വയം ശപിച്ചു തള്ളേണ്ടത്
എന്നെ തന്നെയോ ..? അതോ...?
കണക്ക് പറഞ്ഞും തീര്‍ത്തും
തോല്‍പ്പിക്കുന്ന ബന്ധങ്ങളെയോ ,,,,,?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ