2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച
ഇന്ന് നഷ്ടമായ ഇന്നലെകളിലും
ഇന്ന് നഷ്ടമായ
ഇന്നലെകളിലും.
പെഴ്തു തോര്ന്ന
മഴ തുളളികളിലും.
ജീവിതമെന്ന ട്രിപ്പീസ്
കളി അവസാനിക്കുന്നു
സ്വപ്നം വിതച്ച വിത്തുകൾ
കാലത്തിന്റെ കാകൻ
കൊത്തിയെടുത്ത് പോയി
കൈ കൊട്ടി ഒരു ബലിക്ക്
കാത്തുനിൽക്കാതെ
ചാഞ്ഞും ചെരിഞ്ഞും നോക്കി
ക്കൊക്കിലൊതുക്കി പറന്നു.പോയ്
ഇനിയും എനിക്കൊഴുകണം
പുഴയായി അല്ല
കണ്ണീർ ചാലുകളായി
ഇന്നലെകളിലും.
പെഴ്തു തോര്ന്ന
മഴ തുളളികളിലും.
ജീവിതമെന്ന ട്രിപ്പീസ്
കളി അവസാനിക്കുന്നു
സ്വപ്നം വിതച്ച വിത്തുകൾ
കാലത്തിന്റെ കാകൻ
കൊത്തിയെടുത്ത് പോയി
കൈ കൊട്ടി ഒരു ബലിക്ക്
കാത്തുനിൽക്കാതെ
ചാഞ്ഞും ചെരിഞ്ഞും നോക്കി
ക്കൊക്കിലൊതുക്കി പറന്നു.പോയ്
ഇനിയും എനിക്കൊഴുകണം
പുഴയായി അല്ല
കണ്ണീർ ചാലുകളായി
ഡിക്ഷണറിയിലില്ലാത്തവൻ
കര കയറാൻ വിസ
ഇരന്നു വാങ്ങി
കരളു കരഞ്ഞു
കരക്കാരെ ചിരിപ്പിച്ചു
കാലം കഴിക്കുന്നവൻ ...
അവനാരോ ...
അവനാണവൻ
ഡിക്ഷണറിയിലില്ലാത്തവൻ
പട്ടിണി
പട്ടിണി ചവച്ചരച്ചു
വയര്‍ നിറക്കുമ്പോയും
ഉണ്ട് നിറഞ്ഞവന്‍റെ
കുത്ത് വാക്കും കുത്ത് നോക്കും
കൂട്ടാനായി ഉണ്ടായിരുന്നു ....
വയര്‍ നിറക്കുമ്പോയും
ഉണ്ട് നിറഞ്ഞവന്‍റെ
കുത്ത് വാക്കും കുത്ത് നോക്കും
കൂട്ടാനായി ഉണ്ടായിരുന്നു ....
മണ്ണിലല്ല മനസ്സിൽ
ബന്ധങ്ങളിൽ ചിലത്
വേരൂന്നി പടരുന്നു
മണ്ണിലല്ല മനസ്സിൽ
വെളളത്തിലേക്കും
വളത്തിലേക്കും
ഭൂമി തുരന്നു പോകുന്ന
വേരിന്റെ നാമ്പ് പോലെ
സ്നേഹവും പരിഗണനയുമുളള
മനസ്സുകളിലേക്ക് മനുഷ്യനിലേക്ക്
സൌഹൃദംകാലമാണ്
കാലത്തിന്റെ സമ്മാനമാണ്
നിനക്കും എനിക്കും
കാലത്തിന്റെ കർമ മണ്ഡലത്തിൽ
കൂടി ചേരുകയും യാത്രയാവുകയും
ചെയ്യുന്നു നാംഎങ്കിലും
വിസ്മൃതിയുടെ ചിതൽ നാമ്പുകളെ
തീണ്ടാപാടകലെ നിറുത്തി
ഓര്മയുടെ തിരിനാളമണയാതെ
കാത്തിടാം ...
വേരൂന്നി പടരുന്നു
മണ്ണിലല്ല മനസ്സിൽ
വെളളത്തിലേക്കും
വളത്തിലേക്കും
ഭൂമി തുരന്നു പോകുന്ന
വേരിന്റെ നാമ്പ് പോലെ
സ്നേഹവും പരിഗണനയുമുളള
മനസ്സുകളിലേക്ക് മനുഷ്യനിലേക്ക്
സൌഹൃദംകാലമാണ്
കാലത്തിന്റെ സമ്മാനമാണ്
നിനക്കും എനിക്കും
കാലത്തിന്റെ കർമ മണ്ഡലത്തിൽ
കൂടി ചേരുകയും യാത്രയാവുകയും
ചെയ്യുന്നു നാംഎങ്കിലും
വിസ്മൃതിയുടെ ചിതൽ നാമ്പുകളെ
തീണ്ടാപാടകലെ നിറുത്തി
ഓര്മയുടെ തിരിനാളമണയാതെ
കാത്തിടാം ...
ബാല്യം അണപൊട്ടി
ബാല്യം അണപൊട്ടി
ഒഴുകി കാലടിയിൽ
ഒരു ചുവന്ന വര തീർത്തു
ഇനി നീ വെറും പെണ്ണല്ല
സാങ്കൽപ്പിക അതിരുകളുണ്ട്
ചാടി കടക്കരുതെന്നൊരു മുത്തി
നെഞ്ചിൽ വിരിഞ്ഞ
പൂവിലായിരുന്നുകൌമാരം
മൂടിപുതച്ചിട്ടും എത്ര കണ്ണുകളാ
കൊത്തി വലിച്ചത് ആർത്തിയോടെ
ആര്ത്തവ മില്ലെങ്കിൽ പിന്നെ
ആവർത്തനമില്ല ഭൂമിക്ക്
ആര്ത്തവ മില്ലെങ്കിൽ
നിനക്ക്മഹത്വവുമില്ല.
ഒഴുകി കാലടിയിൽ
ഒരു ചുവന്ന വര തീർത്തു
ഇനി നീ വെറും പെണ്ണല്ല
സാങ്കൽപ്പിക അതിരുകളുണ്ട്
ചാടി കടക്കരുതെന്നൊരു മുത്തി
നെഞ്ചിൽ വിരിഞ്ഞ
പൂവിലായിരുന്നുകൌമാരം
മൂടിപുതച്ചിട്ടും എത്ര കണ്ണുകളാ
കൊത്തി വലിച്ചത് ആർത്തിയോടെ
ആര്ത്തവ മില്ലെങ്കിൽ പിന്നെ
ആവർത്തനമില്ല ഭൂമിക്ക്
ആര്ത്തവ മില്ലെങ്കിൽ
നിനക്ക്മഹത്വവുമില്ല.
ക്രിക്കെറ്റ്
ഉണരാൻ വെച്ച അലാറത്തിന്റെ മണിയടി.കേട്ട് ഉണർന്ന പാടെ വീട്ടിലേക്ക് ഒന്ന് വിളിച്ചു.മണി ശബ്ദം കേട്ട്ഫോണെടുത്തത് രണ്ടാമത്തെ മോൾ തത്തമ്മയാ സ്കൂളിലെ പരീക്ഷ പേപ്പര് കിട്ടി ക്ലാസിൽ മൂന്നാം സ്ഥാനം ഉണ്ടെങ്കിലും ഇന്നലെ തളളയും മകളും പൊരിഞ്ഞ അടിയായിരുന്നു . എന്ത് കൊണ്ട് ഒന്നാം സ്ഥാനം കിട്ടിയില്ല എന്നതായിരുന്നു കലാപ കാരണം പടച്ചോന്റെ ഖുദ്റത്ത് കൊണ്ട് എഴുതിയ പരീക്ഷക്ക് ഒന്നിന് പോലും പത്തിൽ കൂടുതൽ മാര്ക്ക് വാങ്ങാൻകഴിയാത്ത ന്റെ.വാമഭാഗത്തിന്റെ ആർത്തിയെ ഓർത്ത് ഹലോ പറഞ്ഞപ്പോൾ പൊന്നു മോള്ക്കൊരു പുക്ഞം പൊതുവേ അലസവിലാസിനിയായ തത്ത ഫോണ്‍ മൂത്തമോൾ.ചക്കരക്ക് ഫോർവേര്ഡ് ചെയ്തു ഫോണ് കൊടുത്തതും എനിക്ക് വേണ്ടാന്നു പറഞ്ഞു ഫോണ്‍.നേരെ ഉമ്മചിക്ക് കൊടുക്കാംഎന്ന് പറഞ്ഞു വീണ്ടും ഫോർവേർട് പരിഭവ പ്രസംഗമോ പ്രണയ സല്ലാപമോ ഒക്കെ നടക്കേണ്ട സ്ഥാനത് മൊത്തത്തിൽ ഒരു ശ്മശാന മൂകത . ഇതെന്ത് പറ്റി ഇന്നലെ തുടങ്ങിയ പരീക്ഷ വാർ രൂക്ഷമായി തള്ളേംമക്കളും നയതന്ത്ര ബന്ധം ഉപേക്ഷിച്ചോ എന്ന സംശയം തീര്ക്കാൻ അവസാന സന്തതിയും ആറ്റു നോറ്റ ആണ്‍തരിയുമായ മൂന്നാം ലോകം സോനു കു ട്ടന്റെ സഹായം തേടാൻ തീരുമാനിച്ചു ഫോണ്‍.അവനു കൊടുക്കാൻ ഉത്തരവിട്ടു . ഫോണ്‍.വാങ്ങിയ അവൻ പറഞ്ഞ വിശേസങ്ങൾ എനിക്കൊന്നും മനസിലായില്ല . ട്രാൻസലേഷൻ അവശ്യപെട്ടപ്പോൾ ഭാര്യ ഒരു ചാട്ടം ഒരു കളി കാണുന്ന നേരത്താ നിങ്ങളെ ഒരു തമാശ എന്ന് നിരാശനായി പ്ലിങ്ങിയ മുഖകൊണ്ട് മോന്ത പുസ്തകത്തിൽഎത്തിയപ്പോ ദേ ഇവിടേം കളി ക്രിക്കറ്റ് കളി അറിയാത്ത ഞാൻ ശരിക്കുംഇന്ന് പച്ച സസി യായി വീട്ടിലും നാട്ടിലും ക്രിക്കെറ്റ് എനിക്ക്ഭൂമിയിൽ ആകെ അറിയുന്നത് ചീട്ട് കളി മാത്രമാ ഏതായാലും കളിതോറ്റെന്നു കേട്ടപ്പോ നിക്ക് സമാധാനായി ഇനി മക്കളെ വിളിച്ചു പറയാലൊ വാപ്പാനെ മൈൻഡ് ചെയ്തില്ലേൽ ഇങ്ങനെ കുരുത്ത കേടു തട്ടും ന്നു.
*****വെറുതേ,.. ഒരു രസം
*****വെറുതേ,.. ഒരു രസം
മരണം
ശബ്ദമുഖരിതമായ
തിരക്കേറിയ ജീവിത വഴിയിൽ
ആരുമറിയാതെ നിശബ്ദമായ്
നീ എന്നെ പിടിക്കണം
വെളളി വര വീണ കണ്ണാടി കാഴ്ചയിൽ
നീ എന്നോടോപ്പമെത്തി എന്നറിയാം
വേദനകളും വേവലാതികളും അറിയിക്കാതെ നീ എന്നെ കീഴ്പെടുത്തണം
തീര്ന്നില്ല ഒരു അപേക്ഷ കൂടിയുണ്ട്
ലോകത്തെ നോക്കി നിനക്കും മുന്നേ
പോയവൻ ഞാനെന്ന ഭാവത്തിൽ
കണ്ണുകൾ അടച് കളള ചിരി
ചിരിക്കണം
ശബ്ദമില്ലാതെ വന്ന്.നീ എന്നെ പിടിക്കണം
തിരക്കേറിയ ജീവിത വഴിയിൽ
ആരുമറിയാതെ നിശബ്ദമായ്
നീ എന്നെ പിടിക്കണം
വെളളി വര വീണ കണ്ണാടി കാഴ്ചയിൽ
നീ എന്നോടോപ്പമെത്തി എന്നറിയാം
വേദനകളും വേവലാതികളും അറിയിക്കാതെ നീ എന്നെ കീഴ്പെടുത്തണം
തീര്ന്നില്ല ഒരു അപേക്ഷ കൂടിയുണ്ട്
ലോകത്തെ നോക്കി നിനക്കും മുന്നേ
പോയവൻ ഞാനെന്ന ഭാവത്തിൽ
കണ്ണുകൾ അടച് കളള ചിരി
ചിരിക്കണം
ശബ്ദമില്ലാതെ വന്ന്.നീ എന്നെ പിടിക്കണം
യാനം
ജീവിതത്തിന്റെ
തകില് കൊട്ടാമ്പുറങ്ങളിൽ
എട്ടുകാലികൾ വലനെയ്യുന്നു
തുറിച്ച കണ്ണുകളിൽ നിന്ന്
കാര മുളളി ന്റെ കുന്ത മുന
പിറവി എടുക്കുന്നു
ഭയന്നോടാൻ ഒരു കുറ്റിക്കാട്
പോലുമില്ല
ആരോ എറിഞ്ഞുടച്ച
കുപ്പിചില്ലുകളിൽ ചവിട്ടി
യാനം മുന്നോട്ട് തന്നെ
തകില് കൊട്ടാമ്പുറങ്ങളിൽ
എട്ടുകാലികൾ വലനെയ്യുന്നു
തുറിച്ച കണ്ണുകളിൽ നിന്ന്
കാര മുളളി ന്റെ കുന്ത മുന
പിറവി എടുക്കുന്നു
ഭയന്നോടാൻ ഒരു കുറ്റിക്കാട്
പോലുമില്ല
ആരോ എറിഞ്ഞുടച്ച
കുപ്പിചില്ലുകളിൽ ചവിട്ടി
യാനം മുന്നോട്ട് തന്നെ
പെണ്ണേ... നീ... ഇന്നും ...! പെണ്ണാണോ....,..?
ഇന്നും ഒന്ന് കണ്ണുരുട്ടിയാൽ
നിൻ മിഴികളിൽ ഭയം നിഴലിക്കുമെങ്കിൽ
അൽപ്പംശൃംഗാരമെൻ
നായനാബുജങ്ങളിൽ വിരിയവേ
നിൻ വദനം ലജ്ജാ വിഹീനമായ് മാറുമെങ്കിൽ
ചൂലെടുത്ത് ജയിക്കേണ്ട യുദ്ധങ്ങളെ
കണ്ണീരിൽ യാചിച്ചു ജയിക്കുമെങ്കിൽ
ആരോടും.ചൊല്ലല്ലേ എന്ന് പറഞ്ഞു
നിൻ കാതിൽ മൊഴിഞ്ഞ രഹസ്യം
നിന്നെ ഇന്നും വീര്പ്പ് മുട്ടിക്കുമെങ്കിൽ
അങ്ങേ വീട്ടിലേക്ക് നോക്കുമ്പോൾ
കുശുംബ് തല പൊക്കുമെങ്കിൽ
മുഖസ്തുതിയിൽ മന്ദഹാസം പൂകി
നീ പുഞ്ചിരി.തൂകുമെങ്കിൽ
തിരിഞ്ഞുകിടന്ന കിടപ്പറ പിണക്കങ്ങളിൽ ഇന്നും നീ തന്നെ ജയിച്ചു വെങ്കിൽ
പെണ്ണേ... നീ... ഇന്നും ...!
പെണ്ണാണോ....,..?
അടിവയറ്റിൽ ജീവകണമൂറി
നിന്റെ ഉയിര് അകലും വരെ
പ്രാര്ത്ഥനയും കരുതലും
നിന്നിൽ സധാ സജീവമെങ്കിൽ
നീ വെറും പെണ്ണല്ല പൊന്നേ...
പ്രപഞ്ചത്തേക്കാൾ വലിയ പ്രപഞ്ചവും
സ്വർഗത്തേക്കാൾവലിയ സ്വർഗ്ഗവും
നീ ആണ് പെണ്ണേ.....!
നിൻ മിഴികളിൽ ഭയം നിഴലിക്കുമെങ്കിൽ
അൽപ്പംശൃംഗാരമെൻ
നായനാബുജങ്ങളിൽ വിരിയവേ
നിൻ വദനം ലജ്ജാ വിഹീനമായ് മാറുമെങ്കിൽ
ചൂലെടുത്ത് ജയിക്കേണ്ട യുദ്ധങ്ങളെ
കണ്ണീരിൽ യാചിച്ചു ജയിക്കുമെങ്കിൽ
ആരോടും.ചൊല്ലല്ലേ എന്ന് പറഞ്ഞു
നിൻ കാതിൽ മൊഴിഞ്ഞ രഹസ്യം
നിന്നെ ഇന്നും വീര്പ്പ് മുട്ടിക്കുമെങ്കിൽ
അങ്ങേ വീട്ടിലേക്ക് നോക്കുമ്പോൾ
കുശുംബ് തല പൊക്കുമെങ്കിൽ
മുഖസ്തുതിയിൽ മന്ദഹാസം പൂകി
നീ പുഞ്ചിരി.തൂകുമെങ്കിൽ
തിരിഞ്ഞുകിടന്ന കിടപ്പറ പിണക്കങ്ങളിൽ ഇന്നും നീ തന്നെ ജയിച്ചു വെങ്കിൽ
പെണ്ണേ... നീ... ഇന്നും ...!
പെണ്ണാണോ....,..?
അടിവയറ്റിൽ ജീവകണമൂറി
നിന്റെ ഉയിര് അകലും വരെ
പ്രാര്ത്ഥനയും കരുതലും
നിന്നിൽ സധാ സജീവമെങ്കിൽ
നീ വെറും പെണ്ണല്ല പൊന്നേ...
പ്രപഞ്ചത്തേക്കാൾ വലിയ പ്രപഞ്ചവും
സ്വർഗത്തേക്കാൾവലിയ സ്വർഗ്ഗവും
നീ ആണ് പെണ്ണേ.....!
ഇനിയുമെന്നെ കൊല്ലരുത്
അരുത് ഇനിയുമെന്നെ കൊല്ലരുത്
പാപ ഭാരത്തിൻ മാറാപ്പുമേറ്റിഞാൻ
ചുടല യക്ഷിയായ് ശ്മശാന കെട്ടിനുളളിൽ
ഇരുട്ടിനോടും ആത്മാക്കളോടും സല്ലപിക്കവെ
മന്ത്ര തന്ത്ര ജാലവിദ്യകളുടെ ഇരുമ്പാണിയുമായി നീ എന്നെകൊല്ലരുത്
നിന്റെ വ്യവസ്ഥിതിയോട് കലഹിച്ചു
പിണ്ഡം നിനക്ക് ബലിയായി നൽകി
പടിയിറങ്ങി പോന്നിട്ടും
നിന്റെ കണ്ണുകൾ പ്രതികാര ദാഹവുമായി എന്നെ തേടുന്നതെന്തിനു
അരുത് ഇനിയുമെന്നെ കൊല്ലരുത്
നിശബ്ദം നിറഞ്ഞൊഴുകുന്ന
കണ്ണീരിനെ കളളിചെടികൾക്ക് വളമായും
നെഞ്ചകത്ത് മുഴങ്ങുന്ന ഗദ്ഗദങ്ങളുടെ
പെരുമ്പറ കൊട്ടിനെ കാറ്റിനു നാദമായും
നൽകി ഈ ദേഹി പിണ്ടമില്ലാതെ കഴിയട്ടെ
അരുത് വീണ്ടുമെന്നെ കൊല്ലരുത്
പാപ ഭാരത്തിൻ മാറാപ്പുമേറ്റിഞാൻ
ചുടല യക്ഷിയായ് ശ്മശാന കെട്ടിനുളളിൽ
ഇരുട്ടിനോടും ആത്മാക്കളോടും സല്ലപിക്കവെ
മന്ത്ര തന്ത്ര ജാലവിദ്യകളുടെ ഇരുമ്പാണിയുമായി നീ എന്നെകൊല്ലരുത്
നിന്റെ വ്യവസ്ഥിതിയോട് കലഹിച്ചു
പിണ്ഡം നിനക്ക് ബലിയായി നൽകി
പടിയിറങ്ങി പോന്നിട്ടും
നിന്റെ കണ്ണുകൾ പ്രതികാര ദാഹവുമായി എന്നെ തേടുന്നതെന്തിനു
അരുത് ഇനിയുമെന്നെ കൊല്ലരുത്
നിശബ്ദം നിറഞ്ഞൊഴുകുന്ന
കണ്ണീരിനെ കളളിചെടികൾക്ക് വളമായും
നെഞ്ചകത്ത് മുഴങ്ങുന്ന ഗദ്ഗദങ്ങളുടെ
പെരുമ്പറ കൊട്ടിനെ കാറ്റിനു നാദമായും
നൽകി ഈ ദേഹി പിണ്ടമില്ലാതെ കഴിയട്ടെ
അരുത് വീണ്ടുമെന്നെ കൊല്ലരുത്
ഒരു മൃദു സ്പര്‍ശം
ഒരു മൃദു സ്പര്‍ശം
നിന്‍ അധരങ്ങള്‍ മീട്ടുമ്പോള്‍ പാടാന്‍ മറന്നൊരു സിത്താറിന്‍ ഈണം പോലെ പ്രിയേ ..നിന്‍ പ്രേമമെന്നില്‍ ലഹരിയായ് നിറയുന്നു ഒരു നറു നിലാവെന്നില്‍ പ്രണയമായ് പൊഴിയുമ്പോള്‍ കുളിരുള്ള ഓര്‍മയില്‍ ..... സ്വയം മറന്നലിയുന്നു ഗ്രീഷ്മവും വസന്തവും ഇനിയും അണയുമെങ്കില്‍ ..സഖീ നാം വളര്‍ത്തിയ പ്രണയ പുഷ്പങ്ങളെല്ലാം ഒരു സൌരഭ്യ ശോഭയോടെ ഇനിയും വിരിഞ്ഞു വരും |
വിമര്‍ശനം
തല്ലിക്കോ നിനക്ക് എന്നെ
തലോടാന്‍ ആവുമെങ്കില്‍
ഉപദേശിച്ചോ നിന്നില്‍
പകര്‍ന്നു നല്‍കാന്‍
നിര്‍ദേശം ഉണ്ടെങ്കില്‍
കടുത്ത അമര്‍ഷത്തോടെ
നീ എന്നെ തുറിച്ചു നോക്കിക്കോ
നിന്‍റെ കണ്ണുകളില്‍ ഇത്തിരി
സ്നേഹമുണ്ടെങ്കില്‍
വേണമെങ്കില്‍ നാല്
തെറിയും വിളിച്ചോ
എന്നെ ചേര്‍ത്തു പിടിക്കാന്‍
നിനക്ക് ആവുമെങ്കില്‍
ഇതൊന്നുമില്ലെങ്കില്‍
എന്‍റെ വഴികളില്‍ നീ ഉണ്ടാവരുത്
തെറ്റ് അടയാളത്തിന്‍റെ
ചുവപ്പ് മഷികൊണ്ട്
(ഗുണകാംഷ ഇല്ലാത്ത വിമര്‍ശനം ഒരു തരം ആളാവല്‍ മാത്രമാണ് )
തലോടാന്‍ ആവുമെങ്കില്‍
ഉപദേശിച്ചോ നിന്നില്‍
പകര്‍ന്നു നല്‍കാന്‍
നിര്‍ദേശം ഉണ്ടെങ്കില്‍
കടുത്ത അമര്‍ഷത്തോടെ
നീ എന്നെ തുറിച്ചു നോക്കിക്കോ
നിന്‍റെ കണ്ണുകളില്‍ ഇത്തിരി
സ്നേഹമുണ്ടെങ്കില്‍
വേണമെങ്കില്‍ നാല്
തെറിയും വിളിച്ചോ
എന്നെ ചേര്‍ത്തു പിടിക്കാന്‍
നിനക്ക് ആവുമെങ്കില്‍
ഇതൊന്നുമില്ലെങ്കില്‍
എന്‍റെ വഴികളില്‍ നീ ഉണ്ടാവരുത്
തെറ്റ് അടയാളത്തിന്‍റെ
ചുവപ്പ് മഷികൊണ്ട്
(ഗുണകാംഷ ഇല്ലാത്ത വിമര്‍ശനം ഒരു തരം ആളാവല്‍ മാത്രമാണ് )
മതം
മതം സമാധാനവും രക്ഷയുമാണ്
മതം അശാന്തവും അക്രമവുമാണ് മതം സ്നേഹവും സഹനവുമാണ് മതം വൈര്യവും അസഹിസ്നുതയുമാണ് മതത്തോളം വലിയ സ്നേഹമില്ല ലോകത്ത് ഏറ്റവും കൂടുതൽ രക്ത പുഴ ഒഴുകിയതും കലാപങ്ങൾ ഉണ്ടായതും മതത്തിന്റെ പേരിൽ ആണ് ഇന്ന് ഏറ്റവും വലിയ സമാധാന കേടുംമതമാണ് മതം പറയുന്നത് ഒന്ന് നമ്മൾ കേള്ക്കുന്നത് മറ്റൊന്ന് മതത്തോളം വലിയ വിഷം ഈ ഭൂമിയിൽ മറ്റൊന്നില്ല ദൈവത്തെ പോലും മതം കഷണങ്ങളാക്കി വെട്ടി നുറുക്കി കൊന്നിരിക്കുന്നു |
പൂവ്
നിന്‍റെ മധുവിധുവിന്
ചതഞ്ഞരഞ്ഞു മരിക്കാനല്ല
ഞാന്‍ മൊട്ടായി വിരിഞ്ഞതും
പൂവായി വിടര്‍ന്നതും
നിന്‍ കാര്‍കൂന്ത ലിന്
അലങ്കാര മാവാനോ..?
കാറ്റ് പോയ അപ്പന്‍റെ
നെഞ്ചത്ത്റീത്തായി
ചീഞ്ഞഴുകാനോ അല്ല
എന്‍റെ സുന്ദര സുരഭില ജന്മം
എനിക്കും മോഹങ്ങള്‍ ഉണ്ട്
ഒരായിരം അണ്ഡവുമായി
ഇണയെ കാത്ത് കിടക്കുന്ന
ഒരു കാമുകിയാണ് ഞാന്‍
കാമുകനാം കരിവണ്ടില്‍
കാല്‍ പാദങ്ങളില്‍
എനിക്കുള്ള ബീജവും
എന്‍റെ കാമവുമുണ്ട്
സകല സൌന്ദര്യ സൌരഭ്യമോടെ
ഞാനെന്‍ കരിവണ്ടിനെ
ഇച്ചിരി മധു നല്‍കി സ്വീകരിക്കട്ടെ
എനിക്കിനിയും പിറക്കാന്‍
നുള്ളിയും പിച്ചിയും
കൊല്ലല്ലേ നീ എന്നെ
ഞാനൊന്നു ഞെട്ടറ്റു വീഴട്ടെ
മൂപ്പുള്ള കായായ്
കാമ്പുള്ള കനിയായ്
©കൊമ്പന്‍
ചതഞ്ഞരഞ്ഞു മരിക്കാനല്ല
ഞാന്‍ മൊട്ടായി വിരിഞ്ഞതും
പൂവായി വിടര്‍ന്നതും
നിന്‍ കാര്‍കൂന്ത ലിന്
അലങ്കാര മാവാനോ..?
കാറ്റ് പോയ അപ്പന്‍റെ
നെഞ്ചത്ത്റീത്തായി
ചീഞ്ഞഴുകാനോ അല്ല
എന്‍റെ സുന്ദര സുരഭില ജന്മം
എനിക്കും മോഹങ്ങള്‍ ഉണ്ട്
ഒരായിരം അണ്ഡവുമായി
ഇണയെ കാത്ത് കിടക്കുന്ന
ഒരു കാമുകിയാണ് ഞാന്‍
കാമുകനാം കരിവണ്ടില്‍
കാല്‍ പാദങ്ങളില്‍
എനിക്കുള്ള ബീജവും
എന്‍റെ കാമവുമുണ്ട്
സകല സൌന്ദര്യ സൌരഭ്യമോടെ
ഞാനെന്‍ കരിവണ്ടിനെ
ഇച്ചിരി മധു നല്‍കി സ്വീകരിക്കട്ടെ
എനിക്കിനിയും പിറക്കാന്‍
നുള്ളിയും പിച്ചിയും
കൊല്ലല്ലേ നീ എന്നെ
ഞാനൊന്നു ഞെട്ടറ്റു വീഴട്ടെ
മൂപ്പുള്ള കായായ്
കാമ്പുള്ള കനിയായ്
©കൊമ്പന്‍
(എല്ലാം.ഒരു കിനാവ് )
ഓരോന്തിനെ പോലെ
നിമിഷം കൊണ്ടെനിക്ക്
നിറംമാറണം മായാജാലമായ്
ജീവിത ക്യാൻ വാസിൽ
നിറം മങ്ങിയ കാഴ്ചക്ക് മുകളിൽ
നിറങ്ങളിൽ മുങ്ങിയ
ഹോളി കാഴ്ചകൾതീർത്ത്
ബന്ധ ങ്ങള്ക്ക് മുകളിൽ
മൂന്ന് കെട്ട് കെട്ടി ഞാനോടും
വാല് മുറിച്ച് രക്ഷപെടുന്ന
പല്ലിയുടെ ലാഘവത്തോടെ
രക്ഷക്ക് വേണ്ടി രക്ഷകനിലേക്ക്
(എല്ലാം.ഒരു കിനാവ് )
നിമിഷം കൊണ്ടെനിക്ക്
നിറംമാറണം മായാജാലമായ്
ജീവിത ക്യാൻ വാസിൽ
നിറം മങ്ങിയ കാഴ്ചക്ക് മുകളിൽ
നിറങ്ങളിൽ മുങ്ങിയ
ഹോളി കാഴ്ചകൾതീർത്ത്
ബന്ധ ങ്ങള്ക്ക് മുകളിൽ
മൂന്ന് കെട്ട് കെട്ടി ഞാനോടും
വാല് മുറിച്ച് രക്ഷപെടുന്ന
പല്ലിയുടെ ലാഘവത്തോടെ
രക്ഷക്ക് വേണ്ടി രക്ഷകനിലേക്ക്
(എല്ലാം.ഒരു കിനാവ് )
സൌഹൃദം
സൌഹൃദം ഒരു കാലമാണ് ....
മഴക്കാലം പോലെ
മാബഴ കാലം പോലെ
മഞ്ഞു കാലം പോലെ
ചക്ക കാലം പോലെ
ഓരോന്നും ഓരോ കാലത്ത്
സജീവമാവും പിന്നെ
ഗ്രീഷ്മ വസന്തങ്ങള്‍ പോലെ
ഓടി ഒളിച്ചും തെളിഞ്ഞും
കാലയവനികയ്ക്കുള്ളില്‍
മറയും ചിലത് മനസ്സുള്ളില്‍
പൂത്ത് തളിര്‍ത്തും സ്മാരക ശിലയായും
നിലനില്‍ക്കും
മഴക്കാലം പോലെ
മാബഴ കാലം പോലെ
മഞ്ഞു കാലം പോലെ
ചക്ക കാലം പോലെ
ഓരോന്നും ഓരോ കാലത്ത്
സജീവമാവും പിന്നെ
ഗ്രീഷ്മ വസന്തങ്ങള്‍ പോലെ
ഓടി ഒളിച്ചും തെളിഞ്ഞും
കാലയവനികയ്ക്കുള്ളില്‍
മറയും ചിലത് മനസ്സുള്ളില്‍
പൂത്ത് തളിര്‍ത്തും സ്മാരക ശിലയായും
നിലനില്‍ക്കും
ചുംബനം
എന്‍റെ ചുണ്ടിലും
ചുംബന രസമുണ്ട്
എറിഞ്ഞു തീരുന്ന
ചുരുട്ടിന്‍റെ ഗന്ധമോ
ലഹരി നിറയും
വോട്ക്കയുടെ ചവര്‍പ്പോ
അല്ല ... ചുംബനത്തിന്
അച്ഛന്‍റെ സ്നേഹം തുടിക്കും
വാത്സല്യ ചുംബനം കുഞ്ഞിനും
സൌഹൃദ പൂക്കളം തീര്‍ക്കും
പുഞ്ചിരിയില്‍ പ്രിയ തോഴന്
മനസ്സറിഞ്ഞു കൊടുത്തതും
പരസ്യ ചുംബനം
ആരും കാണാത്ത ഇരുളില്‍
ലജ്ജാവിഹീനായാം അവള്‍ക്
സമ്മാനിച്ചതും സ്നേഹ ചുംബനം
അതവള്‍ക്ക് മാത്രമുള്ളതാ
മറ്റാരേയും കാണിക്കാത്ത
ചുംബനം
ചുംബന രസമുണ്ട്
എറിഞ്ഞു തീരുന്ന
ചുരുട്ടിന്‍റെ ഗന്ധമോ
ലഹരി നിറയും
വോട്ക്കയുടെ ചവര്‍പ്പോ
അല്ല ... ചുംബനത്തിന്
അച്ഛന്‍റെ സ്നേഹം തുടിക്കും
വാത്സല്യ ചുംബനം കുഞ്ഞിനും
സൌഹൃദ പൂക്കളം തീര്‍ക്കും
പുഞ്ചിരിയില്‍ പ്രിയ തോഴന്
മനസ്സറിഞ്ഞു കൊടുത്തതും
പരസ്യ ചുംബനം
ആരും കാണാത്ത ഇരുളില്‍
ലജ്ജാവിഹീനായാം അവള്‍ക്
സമ്മാനിച്ചതും സ്നേഹ ചുംബനം
അതവള്‍ക്ക് മാത്രമുള്ളതാ
മറ്റാരേയും കാണിക്കാത്ത
ചുംബനം
ഒരിലഞ്ഞിതന്‍ ഗന്ധമായ്
ഒരിലഞ്ഞിതന്‍ ഗന്ധമായ്
ഒരു ഇശലിന്‍ നാദമായ്
പ്രാണ സഖീ നീ എന്നില്‍
അലിഞ്ഞു വെങ്കില്‍
പറയാത്ത കഥകളും
പാടാത്ത പാട്ടുകളും
മീട്ടാത്ത ഈണങ്ങളും
നിനക്കായ് മാത്രം
ഞാന്‍ ബാക്കി വെക്കും
പ്രണയം നിറയും നിന്‍
നീല നയനങ്ങളില്‍
സര്‍വ്വം മറന്നു ഞാന്‍
തപസ്സിരിക്കും
ആരാരും കാണാത്ത നിന്‍
സ്നേഹത്തിന്‍ മാണിക്യം ഞാന്‍
ആരാരും അറിയാതെ സ്വന്തമാക്കും
ഒരു ഇശലിന്‍ നാദമായ്
പ്രാണ സഖീ നീ എന്നില്‍
അലിഞ്ഞു വെങ്കില്‍
പറയാത്ത കഥകളും
പാടാത്ത പാട്ടുകളും
മീട്ടാത്ത ഈണങ്ങളും
നിനക്കായ് മാത്രം
ഞാന്‍ ബാക്കി വെക്കും
പ്രണയം നിറയും നിന്‍
നീല നയനങ്ങളില്‍
സര്‍വ്വം മറന്നു ഞാന്‍
തപസ്സിരിക്കും
ആരാരും കാണാത്ത നിന്‍
സ്നേഹത്തിന്‍ മാണിക്യം ഞാന്‍
ആരാരും അറിയാതെ സ്വന്തമാക്കും
അളവ് തൂക്കത്തിന്‍റെ
അളവ് തൂക്കത്തിന്‍റെ
ഏതൊരു സൂചി മുനക്കും
സ്ഥായീഭാവമില്ല
ഞാനെന്ന തെറ്റില്ലെങ്കില്‍
നീ എന്ന ശരി ഉണ്ടാവില്ല
നീയും ഞാനും
ആപേക്ഷികതയുടെ കേവല
ചാലക രൂപങ്ങള്‍ മാത്രം
അടിപതറിഎങ്കിലത്
ആറടിയോളം മാത്രം
പൊങ്ങി പറന്നാലും പറപ്പിചാലും
മലര്‍ക്കെ കിടന്നു പറക്കും
നാല് തോളെല്ലുയരത്തോളം
തുറുപ്പിച്ചു നോക്കുന്ന കണ്ണേ ....
നിനക്കും എനിക്കും
ഒരു നാള്‍ അടഞ്ഞേ മതിയാവൂ
ഏതൊരു സൂചി മുനക്കും
സ്ഥായീഭാവമില്ല
ഞാനെന്ന തെറ്റില്ലെങ്കില്‍
നീ എന്ന ശരി ഉണ്ടാവില്ല
നീയും ഞാനും
ആപേക്ഷികതയുടെ കേവല
ചാലക രൂപങ്ങള്‍ മാത്രം
അടിപതറിഎങ്കിലത്
ആറടിയോളം മാത്രം
പൊങ്ങി പറന്നാലും പറപ്പിചാലും
മലര്‍ക്കെ കിടന്നു പറക്കും
നാല് തോളെല്ലുയരത്തോളം
തുറുപ്പിച്ചു നോക്കുന്ന കണ്ണേ ....
നിനക്കും എനിക്കും
ഒരു നാള്‍ അടഞ്ഞേ മതിയാവൂ
നിലാവില്‍ മാനം നോക്കി കിടക്കണം
നിലാവില്‍ മാനം നോക്കി കിടക്കണം
ഒരു നാടന്‍ ബീഡിക്ക് തീ കൊടുത്ത്
പ്രകൃതിയില്‍ ധൂപ ശില്പങ്ങള്‍ തീര്‍ക്കണം
മനസ്സില്‍ ചിന്തകളുടെ തേര് തെളിച്ചു
വട്ടത്തില്‍ പുക വിടണം
വട്ടം ശൂന്യമാണ്
ശൂന്യതയില്‍ നിന്ന് തുടങ്ങി
വലിയ ശൂന്യതയിലേക്ക് ആണ്
യാഥാര്‍ത്ഥ്യം എത്തുന്നത്
സ്വപ്നം വലിയ ലക്ഷ്യത്തിലേക്കും
സ്വപ്നവും യാഥാര്‍ത്യവും
ഒന്നാവുന്നതിനു മുമ്പേ
ഞാനും ഈ ബീഡി കുറ്റിയും
പുകഞ്ഞെരിഞ്ഞു തീരും
അതിനു മുമ്പ് ഒരു തവണ കൂടി
ഞാനൊന്ന് വട്ടത്തില്‍ പുക വിടട്ടെ
(പോന്നു മോനെ ജീവിതം ഒരു ഞാണിമ്മേല്‍ കളിയാ )
ഒരു നാടന്‍ ബീഡിക്ക് തീ കൊടുത്ത്
പ്രകൃതിയില്‍ ധൂപ ശില്പങ്ങള്‍ തീര്‍ക്കണം
മനസ്സില്‍ ചിന്തകളുടെ തേര് തെളിച്ചു
വട്ടത്തില്‍ പുക വിടണം
വട്ടം ശൂന്യമാണ്
ശൂന്യതയില്‍ നിന്ന് തുടങ്ങി
വലിയ ശൂന്യതയിലേക്ക് ആണ്
യാഥാര്‍ത്ഥ്യം എത്തുന്നത്
സ്വപ്നം വലിയ ലക്ഷ്യത്തിലേക്കും
സ്വപ്നവും യാഥാര്‍ത്യവും
ഒന്നാവുന്നതിനു മുമ്പേ
ഞാനും ഈ ബീഡി കുറ്റിയും
പുകഞ്ഞെരിഞ്ഞു തീരും
അതിനു മുമ്പ് ഒരു തവണ കൂടി
ഞാനൊന്ന് വട്ടത്തില്‍ പുക വിടട്ടെ
(പോന്നു മോനെ ജീവിതം ഒരു ഞാണിമ്മേല്‍ കളിയാ )
ഉത്തരം
നിരന്ന്
നില്‍കുന്ന
ചോദ്യചിഹ്നങ്ങളില്‍
ഉത്തരമെന്ന നിന്നെയാണ്
ഞാന്‍ തേടുന്നത്
ഉത്തരത്തില്‍ കെട്ടി
ചാവാനാണോ
എന്ന് ചിരിച്ചു കൊണ്ട്
ചോദിക്കല്ലേ .....
ഉത്തരങ്ങളില്‍
പിടിച്ചൊന്നു കേറാനാണ്
ദൈവം സോഷ്യലിസ്റ്റ്
ആവുമെന്ന ചിന്തയില്‍
ഇനി പ്രതീക്ഷകള്‍ ഇല്ല
നില്‍കുന്ന
ചോദ്യചിഹ്നങ്ങളില്‍
ഉത്തരമെന്ന നിന്നെയാണ്
ഞാന്‍ തേടുന്നത്
ഉത്തരത്തില്‍ കെട്ടി
ചാവാനാണോ
എന്ന് ചിരിച്ചു കൊണ്ട്
ചോദിക്കല്ലേ .....
ഉത്തരങ്ങളില്‍
പിടിച്ചൊന്നു കേറാനാണ്
ദൈവം സോഷ്യലിസ്റ്റ്
ആവുമെന്ന ചിന്തയില്‍
ഇനി പ്രതീക്ഷകള്‍ ഇല്ല
തണ്ടൊടിഞ്ഞ റോസിന്
എത്ര കരുതലോടെ ആണ് ഞാന്‍ നിന്നെ മണ്ണില്‍ കുഴിച്ചിട്ടു വെള്ളമൊഴിച്ച് തടംപിടിച്ചു പരിപാലിച്ചത് .ഒരു ഉദ്യാന പാലകന്‍റെ ഗര്‍വോടെ ഓരോ തൂംബിലും തളിരിലും ഞാന്‍ മിഴിനട്ടിരുന്നു ആദ്യമായ മൊട്ടിട്ട പൂവിനോട് എനിക്കെന്ത് പ്രണയമായിരുന്നു . എത്ര തവണ ഞാനതിനെ ചുംബിച്ചു . എന്നിട്ടും പകലോന്‍റെ കരുത്തിനെ ജയിക്കാനാവാതെ നീയും നിന്‍റെ പുഷ്പവും വാടി കരിഞ്ഞു നിലം പതിച്ചു . യാഥാസ്ഥിതിക വാദികള്‍ അന്നേ പറഞ്ഞതാ പൂവിനും ചെടിക്കും വെള്ളം കളഞ്ഞു സമയം പാഴാക്കല്ലേ എന്ന് .... കാഴ്ഫലമില്ലാത്ത ഒന്നും കൃഷി ചെയ്യരുത് എന്ന് . എന്നിട്ടും ഞാന്‍ അത് കേള്‍ക്കാതെ നിന്‍റെ ബാഹ്യ സൌന്ദര്യത്തില്‍ ആകൃഷ്ടനായി നിന്നെ സ്നേഹിച്ചു താലോലിച്ചു .. ഈ അരസ വിരസതയില്‍ ഇച്ചിരി കിന്നാരം ചൊല്ലാനും നിന്‍റെ പരിമളവും സൌന്ദര്യവും ആസ്വദിക്കാനും ഞാന്‍ നടത്തിയ ശ്രമം .... വീണ്ടും ഞാന്‍ തോറ്റ് തുന്നം പാടി ഇഷ്ടപെടുന്നത് നഷ്ടമാവുമ്പോള്‍ ബാക്കി ആവുന്നത് വേദന മാത്രമാണ്
അല്ലേലും എട്ടിലെ പൊട്ടന്‍ എന്നും ഒരു പൊട്ടനാ
(തണ്ടൊടിഞ്ഞ റോസിന് ആദാരാഞ്ഞലികള്‍
അല്ലേലും എട്ടിലെ പൊട്ടന്‍ എന്നും ഒരു പൊട്ടനാ
(തണ്ടൊടിഞ്ഞ റോസിന് ആദാരാഞ്ഞലികള്‍
തേങ്ങ
ജീവിതം വലിയ ഒരു പൊളിക്കാത്ത തേങ്ങയാണ്
തെങ്ങില്‍ തേങ്ങാ കുലയില്‍
മഞ്ഞ ലോഹം പോലെ
മനോഹര വര്‍ണ്ണമായി
നിറഞ്ഞു നില്‍ക്കുന്ന
പൂക്കുല പോലുള്ള ശൈശവം
വണ്ടിനും ചെള്ളിനും കൊടുക്കാതെ
കാക്കുക്കുന്ന കവചങ്ങള്‍
ഞെട്ടറ്റു വീഴാതെ ഒരുപാടു കാത്ത
മച്ചിങ്ങ പോലുള്ള ബാല്യവും
മധുര്യമാം മനസ്സുമായ് തുള്ളി തെറിക്കും
കരിക്ക് പോലുള്ള കൌമാരവും
മൂപ്പെത്തി പാല്‍ നിറയും യൌവനവും
നീരുവറ്റി ഉണങ്ങി ചടക്കുന്ന വാര്‍ദ്ധ്യക്ക്യവും
എല്ലാം പുറം മോടിയില്‍
ഭംഗി യുള്ള എണ്ണ കായകള്‍
പുറം തൊട്ടാല്‍ മിനുസമെങ്കിലും
അകം തൊട്ടാല്‍ നാരും ചോറും
ഉറപ്പുള്ള ചിരട്ടയും
കാമ്പുള്ള മനസ്സും
വെള്ളം പോലെ സ്ഥിരതയില്ലാത്ത
ചിന്തയും
ഒടുക്കം എണ്ണക്കോ പാലിനോ
കറിക്കോ ചമ്മന്തിക്കോ
അരഞ്ഞും വെന്തും തീരേണ്ട ജന്മം
തെങ്ങില്‍ തേങ്ങാ കുലയില്‍
മഞ്ഞ ലോഹം പോലെ
മനോഹര വര്‍ണ്ണമായി
നിറഞ്ഞു നില്‍ക്കുന്ന
പൂക്കുല പോലുള്ള ശൈശവം
വണ്ടിനും ചെള്ളിനും കൊടുക്കാതെ
കാക്കുക്കുന്ന കവചങ്ങള്‍
ഞെട്ടറ്റു വീഴാതെ ഒരുപാടു കാത്ത
മച്ചിങ്ങ പോലുള്ള ബാല്യവും
മധുര്യമാം മനസ്സുമായ് തുള്ളി തെറിക്കും
കരിക്ക് പോലുള്ള കൌമാരവും
മൂപ്പെത്തി പാല്‍ നിറയും യൌവനവും
നീരുവറ്റി ഉണങ്ങി ചടക്കുന്ന വാര്‍ദ്ധ്യക്ക്യവും
എല്ലാം പുറം മോടിയില്‍
ഭംഗി യുള്ള എണ്ണ കായകള്‍
പുറം തൊട്ടാല്‍ മിനുസമെങ്കിലും
അകം തൊട്ടാല്‍ നാരും ചോറും
ഉറപ്പുള്ള ചിരട്ടയും
കാമ്പുള്ള മനസ്സും
വെള്ളം പോലെ സ്ഥിരതയില്ലാത്ത
ചിന്തയും
ഒടുക്കം എണ്ണക്കോ പാലിനോ
കറിക്കോ ചമ്മന്തിക്കോ
അരഞ്ഞും വെന്തും തീരേണ്ട ജന്മം
എന്നെത്തന്നെ ഞാന്‍ കാണാതെ പോയി
നിന്നെ ഞാന്‍ കാണുന്നില്ല
എന്ന പരാതികുത്തരം
എന്നെത്തന്നെ ഞാന്‍
കാണാതെ പോയിട്ട്
കാലങ്ങള്‍ അനവധി എന്നാ
ആദ്യം ഞാന്‍ എന്നെ ഒന്ന്
തിരയട്ടെ കണ്ടെത്തിയാല്‍
നിന്‍റെ അടുക്കലേക്ക്
പറഞ്ഞുവിടാം
എന്ന പരാതികുത്തരം
എന്നെത്തന്നെ ഞാന്‍
കാണാതെ പോയിട്ട്
കാലങ്ങള്‍ അനവധി എന്നാ
ആദ്യം ഞാന്‍ എന്നെ ഒന്ന്
തിരയട്ടെ കണ്ടെത്തിയാല്‍
നിന്‍റെ അടുക്കലേക്ക്
പറഞ്ഞുവിടാം
സ്നേഹം എന്ന മൂന്നക്ഷരം
സ്നേഹം എന്ന മൂന്നക്ഷരം
ഇല്ലെങ്കില്‍ ഞാനും നീയും |
നമ്മുടെ ലോകവും എന്നേ
തകര്‍ന്നേനേ ......
സഹനം എന്ന മൂന്നക്ഷരം
ഇല്ലെങ്കില്‍ ഞാനും നീയും
നമ്മുടെ മക്കളും
എന്നേ യാത്ര ആയേനെ
മൂര്‍ച്ചയുള്ള വാക്കിനും
കൂര്‍പ്പിച്ച നോക്കിനും
പിടികൊടുക്കാതെ
ജയിപ്പിച്ച നിര്‍ത്തിയ
പുറം തോടിന്
അകത്ത് ഉരുകുന്ന
നോവിന്‍റെ വേവിനെ
തടയാന്‍ ആയില്ലെന്ന്
നിന്‍റെ കണ്ണില്‍ നോക്കി
ഞാന്‍ വായിക്കുമ്പോള്‍
സ്വയം ശപിച്ചു തള്ളേണ്ടത്
എന്നെ തന്നെയോ ..? അതോ...?
കണക്ക് പറഞ്ഞും തീര്‍ത്തും
തോല്‍പ്പിക്കുന്ന ബന്ധങ്ങളെയോ ,,,,,?
ഇല്ലെങ്കില്‍ ഞാനും നീയും |
നമ്മുടെ ലോകവും എന്നേ
തകര്‍ന്നേനേ ......
സഹനം എന്ന മൂന്നക്ഷരം
ഇല്ലെങ്കില്‍ ഞാനും നീയും
നമ്മുടെ മക്കളും
എന്നേ യാത്ര ആയേനെ
മൂര്‍ച്ചയുള്ള വാക്കിനും
കൂര്‍പ്പിച്ച നോക്കിനും
പിടികൊടുക്കാതെ
ജയിപ്പിച്ച നിര്‍ത്തിയ
പുറം തോടിന്
അകത്ത് ഉരുകുന്ന
നോവിന്‍റെ വേവിനെ
തടയാന്‍ ആയില്ലെന്ന്
നിന്‍റെ കണ്ണില്‍ നോക്കി
ഞാന്‍ വായിക്കുമ്പോള്‍
സ്വയം ശപിച്ചു തള്ളേണ്ടത്
എന്നെ തന്നെയോ ..? അതോ...?
കണക്ക് പറഞ്ഞും തീര്‍ത്തും
തോല്‍പ്പിക്കുന്ന ബന്ധങ്ങളെയോ ,,,,,?
മുഖമൂടികള്‍
ചെറുതാവണം എങ്കില്‍ എനിക്ക്
ചെറുതാവാം ഒരു കശുവണ്ടി
കള്ളനോളം
വലുതാവണം എങ്കില്‍ വലുതാവാം
എന്നോളം,,,,,,,
" അല്ല"
എന്നേക്കാള്‍ ......ഉയരത്തില്‍
മുഖത്ത് ഒരു പിടി ചായം തേച്ച
മുഖമൂടികള്‍ അണിഞ്ഞ് .....
ചെറുതാവാം ഒരു കശുവണ്ടി
കള്ളനോളം
വലുതാവണം എങ്കില്‍ വലുതാവാം
എന്നോളം,,,,,,,
" അല്ല"
എന്നേക്കാള്‍ ......ഉയരത്തില്‍
മുഖത്ത് ഒരു പിടി ചായം തേച്ച
മുഖമൂടികള്‍ അണിഞ്ഞ് .....
കരളിൻറെ വാതിലിൽ
കരളിൻറെ വാതിലിൽ മുട്ടല്ലേ
പെണ്ണേ ....
പഴകി ദ്രവിച്ച കുറ്റിയും കൊളുത്തുമാ
പൊട്ടി തകര്ന്നു പോകും
പെണ്ണേ ....
പഴകി ദ്രവിച്ച കുറ്റിയും കൊളുത്തുമാ
പൊട്ടി തകര്ന്നു പോകും
ഒരായിരം കരങ്ങള്‍
ഒരായിരം കരങ്ങള്‍
ഞെരിച്ചിട്ടും ചാവാതെ
നീ വിഷം ചൊരിഞ്ഞു
എത്ര കണ്ണുകളില്‍ ആണ് നീ
പ്രതീക്ഷയുടെ വെളിച്ചങ്ങള്‍
തല്ലി കെടുത്തി
കണ്ണീരില്‍ ഉറവകള്‍ പൊടിച്ചത്
കാലത്തിനൊത്ത് കോലം മാറി
സര്‍വരിലും എത്തി
നാശത്തിന്‍റെ വേഷംകെട്ടിയുള്ള
നിന്‍റെ കളിയാട്ടത്തിന്
ഇപ്പൊ കെട്ടുന്ന കൂച്ച് വിലങ്ങുകള്‍
നീ പൊട്ടിച്ച താലിച്ചരടുകള്‍ ആണ് .....!!!!!!
****** ഒരു രണ്ടെണ്ണം കിട്ടിയിരുന്നെങ്കില്‍ ............................
ഒന്ന് വീശാ........................................യിരുന്നു
ഞെരിച്ചിട്ടും ചാവാതെ
നീ വിഷം ചൊരിഞ്ഞു
എത്ര കണ്ണുകളില്‍ ആണ് നീ
പ്രതീക്ഷയുടെ വെളിച്ചങ്ങള്‍
തല്ലി കെടുത്തി
കണ്ണീരില്‍ ഉറവകള്‍ പൊടിച്ചത്
കാലത്തിനൊത്ത് കോലം മാറി
സര്‍വരിലും എത്തി
നാശത്തിന്‍റെ വേഷംകെട്ടിയുള്ള
നിന്‍റെ കളിയാട്ടത്തിന്
ഇപ്പൊ കെട്ടുന്ന കൂച്ച് വിലങ്ങുകള്‍
നീ പൊട്ടിച്ച താലിച്ചരടുകള്‍ ആണ് .....!!!!!!
****** ഒരു രണ്ടെണ്ണം കിട്ടിയിരുന്നെങ്കില്‍ ............................
ഒന്ന് വീശാ....................................
അക്ഷരങ്ങളും വാക്കുക്കുകളും
അക്ഷരങ്ങളും വാക്കുക്കുകളും
കുമിഞ്ഞു കൂടുന്നു എന്‍റെ മുമ്പില്‍. ആരൊക്കെയോ ചവച്ചു തുപ്പിയതും ശൂന്യതയിലേക്ക് വലിച്ച് എറിഞ്ഞതും സ്വര്‍ണത്തേക്കാള്‍ വിലപിടിച്ചതും വാളിനേക്കാള്‍ മൂര്ച്ചയുള്ളവയും കണ്ണീരിന്‍ ഉപ്പും പകയുടെ തീയും ആണ് അവയില്‍ പലതും കൂട്ടത്തില്‍ എന്നിന്നില്‍ നിന്ന് പിറന്ന ചാപിള്ളകളും ഇച്ചിരി നാടന്‍ ആണെങ്കിലും വയസ്സായി പുകപിടിച്ച ചിലതുണ്ട് അതില്‍ കാണാന്‍ ഭംഗി ഇല്ലെങ്കിലം അവക്ക് താരാട്ടിന്‍റെ ഈണവും അമ്മിഞ്ഞയുടെ മണവും ഉണ്ട് അത് കണ്ടോ നീ .........? ഇത്തിരി ചെത്തി മിനുക്കി അളവും വളവും ഒത്തവ അവക്ക് ഗുരുനാഥയുടെ രൂപമുണ്ട് പ്രണയത്തിന്‍റെ കൊഞ്ചി കുഴയലാണ് ചിലതിന്‍റെ രൂപം ഇതില്‍ ഏതിനെ എങ്ങിനെ അടുക്കി പെറുക്കി വെച്ചാലാണ് നീ സന്തോഷിക്കുക ഏതൊക്കെ കൂട്ടി ചേര്‍ക്കുമ്പോള്‍ ആണ് എന്‍റെ മനസ്സിനെ നിനക്ക് വായിക്കാനാവുക നീ എന്ന രൂപത്തിന്ചാര്‍ത്തി തരാന്‍ പറ്റുന്ന ഒന്ന് പോലും ഇതില്‍ ഇല്ലാതെ പോയല്ലോ ........................ ........................................ ........................................ ........................................ ഇനിയിപ്പോ നിന്നെഞാനെന്തു വിളിക്കും പെണ്ണേ .... |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)