2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഉരു

തീരം വിടുന്ന ഓരോ ഉരുവും
പിറവി കൊള്ളുന്ന കുഞ്ഞിനെ
പോലെയാണ് പതിയെ പതിയെ
പിന്നെ കുതിച്ചും കിതച്ചും
കാറ്റില്‍ ഉലഞ്ഞും കര തേടുന്നവ 
തീരത്തിനും വേദനയുണ്ട്
തിരതള്ളി വരുന്ന തിരയെ
വകഞ്ഞു മാറ്റി നീറ്റിലിറങ്ങുമ്പോള്‍
പൊക്കിള്‍ കൊടിയില്‍ ബന്ധിച്ച
നങ്കൂരം പേര്‍ത്തെടുക്കുമ്പോള്‍.....
ഒരമ്മന്‍ തന്‍ കണ്ണീരിന്‍ വേദന

ഇനി യാത്രയിലാണ് ലകഷ്യത്തിലേക്ക്
ലക്ഷ്യത്തില്‍ നിന്ന് ലക്ഷ്യത്തിലേക്ക്
ചുമടും താങ്ങി
ചിലപ്പോ വിളക്ക് മാടം
വഴികാട്ടിയേക്കാം
ചിലപ്പോ ആകാശ താരകങ്ങളും
വഴി പറയും
എല്ലാം നഷ്ടപെടുമ്പോള്‍
കരളുറപ്പിന്‍ പായ വലിച്ചു കെട്ടി
കാറ്റിന്‍റെ ഗതിക്കനുസരിച്ച് തീരം തേടും
പ്രതീക്ഷ കളുടെ അസ്തമയത്തില്‍
നടുവൊടിഞ്ഞു നടുകടലില്‍
സമാധിയാവാം സാഗര ഗര്‍ജ്ജനം
കേള്‍കാതെ

2 അഭിപ്രായങ്ങൾ:

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ