2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച
ഇന്ന് നഷ്ടമായ ഇന്നലെകളിലും
ഇന്ന് നഷ്ടമായ
ഇന്നലെകളിലും.
പെഴ്തു തോര്ന്ന
മഴ തുളളികളിലും.
ജീവിതമെന്ന ട്രിപ്പീസ്
കളി അവസാനിക്കുന്നു
സ്വപ്നം വിതച്ച വിത്തുകൾ
കാലത്തിന്റെ കാകൻ
കൊത്തിയെടുത്ത് പോയി
കൈ കൊട്ടി ഒരു ബലിക്ക്
കാത്തുനിൽക്കാതെ
ചാഞ്ഞും ചെരിഞ്ഞും നോക്കി
ക്കൊക്കിലൊതുക്കി പറന്നു.പോയ്
ഇനിയും എനിക്കൊഴുകണം
പുഴയായി അല്ല
കണ്ണീർ ചാലുകളായി
ഇന്നലെകളിലും.
പെഴ്തു തോര്ന്ന
മഴ തുളളികളിലും.
ജീവിതമെന്ന ട്രിപ്പീസ്
കളി അവസാനിക്കുന്നു
സ്വപ്നം വിതച്ച വിത്തുകൾ
കാലത്തിന്റെ കാകൻ
കൊത്തിയെടുത്ത് പോയി
കൈ കൊട്ടി ഒരു ബലിക്ക്
കാത്തുനിൽക്കാതെ
ചാഞ്ഞും ചെരിഞ്ഞും നോക്കി
ക്കൊക്കിലൊതുക്കി പറന്നു.പോയ്
ഇനിയും എനിക്കൊഴുകണം
പുഴയായി അല്ല
കണ്ണീർ ചാലുകളായി
ഡിക്ഷണറിയിലില്ലാത്തവൻ
കര കയറാൻ വിസ
ഇരന്നു വാങ്ങി
കരളു കരഞ്ഞു
കരക്കാരെ ചിരിപ്പിച്ചു
കാലം കഴിക്കുന്നവൻ ...
അവനാരോ ...
അവനാണവൻ
ഡിക്ഷണറിയിലില്ലാത്തവൻ
പട്ടിണി
പട്ടിണി ചവച്ചരച്ചു
വയര്‍ നിറക്കുമ്പോയും
ഉണ്ട് നിറഞ്ഞവന്‍റെ
കുത്ത് വാക്കും കുത്ത് നോക്കും
കൂട്ടാനായി ഉണ്ടായിരുന്നു ....
വയര്‍ നിറക്കുമ്പോയും
ഉണ്ട് നിറഞ്ഞവന്‍റെ
കുത്ത് വാക്കും കുത്ത് നോക്കും
കൂട്ടാനായി ഉണ്ടായിരുന്നു ....
മണ്ണിലല്ല മനസ്സിൽ
ബന്ധങ്ങളിൽ ചിലത്
വേരൂന്നി പടരുന്നു
മണ്ണിലല്ല മനസ്സിൽ
വെളളത്തിലേക്കും
വളത്തിലേക്കും
ഭൂമി തുരന്നു പോകുന്ന
വേരിന്റെ നാമ്പ് പോലെ
സ്നേഹവും പരിഗണനയുമുളള
മനസ്സുകളിലേക്ക് മനുഷ്യനിലേക്ക്
സൌഹൃദംകാലമാണ്
കാലത്തിന്റെ സമ്മാനമാണ്
നിനക്കും എനിക്കും
കാലത്തിന്റെ കർമ മണ്ഡലത്തിൽ
കൂടി ചേരുകയും യാത്രയാവുകയും
ചെയ്യുന്നു നാംഎങ്കിലും
വിസ്മൃതിയുടെ ചിതൽ നാമ്പുകളെ
തീണ്ടാപാടകലെ നിറുത്തി
ഓര്മയുടെ തിരിനാളമണയാതെ
കാത്തിടാം ...
വേരൂന്നി പടരുന്നു
മണ്ണിലല്ല മനസ്സിൽ
വെളളത്തിലേക്കും
വളത്തിലേക്കും
ഭൂമി തുരന്നു പോകുന്ന
വേരിന്റെ നാമ്പ് പോലെ
സ്നേഹവും പരിഗണനയുമുളള
മനസ്സുകളിലേക്ക് മനുഷ്യനിലേക്ക്
സൌഹൃദംകാലമാണ്
കാലത്തിന്റെ സമ്മാനമാണ്
നിനക്കും എനിക്കും
കാലത്തിന്റെ കർമ മണ്ഡലത്തിൽ
കൂടി ചേരുകയും യാത്രയാവുകയും
ചെയ്യുന്നു നാംഎങ്കിലും
വിസ്മൃതിയുടെ ചിതൽ നാമ്പുകളെ
തീണ്ടാപാടകലെ നിറുത്തി
ഓര്മയുടെ തിരിനാളമണയാതെ
കാത്തിടാം ...
ബാല്യം അണപൊട്ടി
ബാല്യം അണപൊട്ടി
ഒഴുകി കാലടിയിൽ
ഒരു ചുവന്ന വര തീർത്തു
ഇനി നീ വെറും പെണ്ണല്ല
സാങ്കൽപ്പിക അതിരുകളുണ്ട്
ചാടി കടക്കരുതെന്നൊരു മുത്തി
നെഞ്ചിൽ വിരിഞ്ഞ
പൂവിലായിരുന്നുകൌമാരം
മൂടിപുതച്ചിട്ടും എത്ര കണ്ണുകളാ
കൊത്തി വലിച്ചത് ആർത്തിയോടെ
ആര്ത്തവ മില്ലെങ്കിൽ പിന്നെ
ആവർത്തനമില്ല ഭൂമിക്ക്
ആര്ത്തവ മില്ലെങ്കിൽ
നിനക്ക്മഹത്വവുമില്ല.
ഒഴുകി കാലടിയിൽ
ഒരു ചുവന്ന വര തീർത്തു
ഇനി നീ വെറും പെണ്ണല്ല
സാങ്കൽപ്പിക അതിരുകളുണ്ട്
ചാടി കടക്കരുതെന്നൊരു മുത്തി
നെഞ്ചിൽ വിരിഞ്ഞ
പൂവിലായിരുന്നുകൌമാരം
മൂടിപുതച്ചിട്ടും എത്ര കണ്ണുകളാ
കൊത്തി വലിച്ചത് ആർത്തിയോടെ
ആര്ത്തവ മില്ലെങ്കിൽ പിന്നെ
ആവർത്തനമില്ല ഭൂമിക്ക്
ആര്ത്തവ മില്ലെങ്കിൽ
നിനക്ക്മഹത്വവുമില്ല.
ക്രിക്കെറ്റ്
ഉണരാൻ വെച്ച അലാറത്തിന്റെ മണിയടി.കേട്ട് ഉണർന്ന പാടെ വീട്ടിലേക്ക് ഒന്ന് വിളിച്ചു.മണി ശബ്ദം കേട്ട്ഫോണെടുത്തത് രണ്ടാമത്തെ മോൾ തത്തമ്മയാ സ്കൂളിലെ പരീക്ഷ പേപ്പര് കിട്ടി ക്ലാസിൽ മൂന്നാം സ്ഥാനം ഉണ്ടെങ്കിലും ഇന്നലെ തളളയും മകളും പൊരിഞ്ഞ അടിയായിരുന്നു . എന്ത് കൊണ്ട് ഒന്നാം സ്ഥാനം കിട്ടിയില്ല എന്നതായിരുന്നു കലാപ കാരണം പടച്ചോന്റെ ഖുദ്റത്ത് കൊണ്ട് എഴുതിയ പരീക്ഷക്ക് ഒന്നിന് പോലും പത്തിൽ കൂടുതൽ മാര്ക്ക് വാങ്ങാൻകഴിയാത്ത ന്റെ.വാമഭാഗത്തിന്റെ ആർത്തിയെ ഓർത്ത് ഹലോ പറഞ്ഞപ്പോൾ പൊന്നു മോള്ക്കൊരു പുക്ഞം പൊതുവേ അലസവിലാസിനിയായ തത്ത ഫോണ്‍ മൂത്തമോൾ.ചക്കരക്ക് ഫോർവേര്ഡ് ചെയ്തു ഫോണ് കൊടുത്തതും എനിക്ക് വേണ്ടാന്നു പറഞ്ഞു ഫോണ്‍.നേരെ ഉമ്മചിക്ക് കൊടുക്കാംഎന്ന് പറഞ്ഞു വീണ്ടും ഫോർവേർട് പരിഭവ പ്രസംഗമോ പ്രണയ സല്ലാപമോ ഒക്കെ നടക്കേണ്ട സ്ഥാനത് മൊത്തത്തിൽ ഒരു ശ്മശാന മൂകത . ഇതെന്ത് പറ്റി ഇന്നലെ തുടങ്ങിയ പരീക്ഷ വാർ രൂക്ഷമായി തള്ളേംമക്കളും നയതന്ത്ര ബന്ധം ഉപേക്ഷിച്ചോ എന്ന സംശയം തീര്ക്കാൻ അവസാന സന്തതിയും ആറ്റു നോറ്റ ആണ്‍തരിയുമായ മൂന്നാം ലോകം സോനു കു ട്ടന്റെ സഹായം തേടാൻ തീരുമാനിച്ചു ഫോണ്‍.അവനു കൊടുക്കാൻ ഉത്തരവിട്ടു . ഫോണ്‍.വാങ്ങിയ അവൻ പറഞ്ഞ വിശേസങ്ങൾ എനിക്കൊന്നും മനസിലായില്ല . ട്രാൻസലേഷൻ അവശ്യപെട്ടപ്പോൾ ഭാര്യ ഒരു ചാട്ടം ഒരു കളി കാണുന്ന നേരത്താ നിങ്ങളെ ഒരു തമാശ എന്ന് നിരാശനായി പ്ലിങ്ങിയ മുഖകൊണ്ട് മോന്ത പുസ്തകത്തിൽഎത്തിയപ്പോ ദേ ഇവിടേം കളി ക്രിക്കറ്റ് കളി അറിയാത്ത ഞാൻ ശരിക്കുംഇന്ന് പച്ച സസി യായി വീട്ടിലും നാട്ടിലും ക്രിക്കെറ്റ് എനിക്ക്ഭൂമിയിൽ ആകെ അറിയുന്നത് ചീട്ട് കളി മാത്രമാ ഏതായാലും കളിതോറ്റെന്നു കേട്ടപ്പോ നിക്ക് സമാധാനായി ഇനി മക്കളെ വിളിച്ചു പറയാലൊ വാപ്പാനെ മൈൻഡ് ചെയ്തില്ലേൽ ഇങ്ങനെ കുരുത്ത കേടു തട്ടും ന്നു.
*****വെറുതേ,.. ഒരു രസം
*****വെറുതേ,.. ഒരു രസം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)